Madhavam header
Above Pot

റഫാല്‍ യുദ്ധ വിമാന ഇടപാട് , ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് യാതൊരു ഗ്യാരണ്ടിയും ലഭിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍

ന്യുഡല്‍ഹി: റഫാല്‍ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സര്‍ക്കാരില്‍ നിന്ന് പരമമായ യാതൊരു ഗ്യാരണ്ടിയും ലഭിച്ചിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ സുപ്രീം കോടതിയെ അറിയിച്ചു .എന്നാല്‍ ഫ്രഞ്ച് പ്രധാനമന്ത്രിയില്‍ നിന്നും ആശ്വാസകരമായ ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു .

വിമാന ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ എയര്‍ മാര്‍ഷല്‍ വി.ആര്‍ ചൗധരിയും എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതിയും സുപ്രീം കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കി . ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയുടെ ബെഞ്ചിനു മുമ്പാകെയാണ് ഇവര്‍ ഹാജരായത്. റഫാല്‍ യുദ്ധ വിമാനങ്ങളുടെ പ്രത്യേകതകളെ കുറിച്ചും ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളും കോടതി തിരക്കി. ഇടപാടിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരില്‍ ഒരാളാണ് എയര്‍ വൈസ് മാര്‍ഷല്‍. കേസില്‍ വിധി പറയാന്‍ സുപ്രീം കോടതി മാറ്റിവച്ചു.

Astrologer

പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നയത്തിലെ 7/2ല്‍ മാറ്റം വരുത്തിയത് എന്തിനെന്ന് അഡീഷണല്‍ ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് കോടതി വിശദീകരണം തേടി.

ഉച്ചയ്ക്കു മുന്‍പ് കേസ് പരിഗണിക്കുമ്പോള്‍ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നല്ല വ്യോമസേനയിലെ ബന്ധപ്പെട്ട ഓഫീസര്‍മാരില്‍ നിന്നാണ് വിശദീകരണം കേള്‍ക്കേണ്ടതെന്ന് ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്നാണ് ഉച്ചയ്ക്കു ശേഷം കേസ് പരിഗണിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായത്.

പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട 2015ല്‍ കൊണ്ടുവന്ന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത് എന്തിനെന്ന് കോടതി ആരാഞ്ഞു. രാജ്യതാല്‍പര്യത്തെ കരുതിയാ​േ​ണായെന്നും കോടതി ചോദിച്ചു. നിലവിലെ പ്രതിരോധ മാര്‍ഗരേഖ കോടതിയില്‍ വിശദീകരിച്ച അഡീഷണല്‍ പ്രതിരോധ സെക്രട്ടറി, പ്രധാന കരാറുമായി ബന്ധപ്പെട്ടാണ് ഒപ്പമുള്ള കരാറുകളും പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മറ്റ് പങ്കാളികളുടെ വിവരങ്ങള്‍ ദസ്സൗട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിച്ചു.

.

Vadasheri Footer