Madhavam header
Above Pot

സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയിരുന്ന ടെമ്പോ വാനിന്‍റെ ടയര്‍ വന്‍ ശബ്ദത്തോടെ പൊട്ടി.

ചാവക്കാട് : സ്കൂള്‍ വിദ്യാര്‍ഥികളുമായി പോയിരുന്ന ടെമ്പോ വാനിന്‍റെ ടയര്‍ വന്‍ ശബ്ദത്തോടെ പൊട്ടി. റോഡിന്‍റെ തിരിവില്‍ വാഹനം പതുക്കെയായതിനാന്‍ അപകടം ഒഴിവായി . വൈകീട്ട് ആശുപത്രി റോഡ് ജംഗ്ഷനിലാണ് അപകടം നടന്നത് . വാഹനത്തിന്‍റെ പിറകു വശത്തെ ടയറാണ് പൊട്ടിയത് . ശബ്ദത്തോടൊപ്പം മണ്ണും പൊടിപടലങ്ങളും ഉയര്‍ന്നു പൊങ്ങി . ടേമ്പോയിലുണ്ടായിരുന്ന കുട്ടികള്‍ പരിഭ്രാന്തരായി . സംഭവം കണ്ട് നാട്ടുകാരും ഓടിക്കൂടി . മൂന്നു ജീവനക്കാരാണ് ടെമ്പോയിലുണ്ടായിരുന്നത് . അവരും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ ശാന്തരാക്കി ടെമ്പോയില്‍ നിന്നിറക്കി റോഡുവശത്തേക്ക് മാറ്റി. പിറകെ വന്ന വാഹനങ്ങളെ വഴിമാറ്റി വിട്ടു. അരമണിക്കൂറിലധികം സമയമെടുത്ത് പൊട്ടിയ ടയര്‍ മാറ്റി പകരം ടയര്‍ ഇട്ടശേഷമാണ് കുട്ടികളുമായി പുറപ്പെട്ടത് . വണ്ടി അപകടത്തില്‍ പെട്ട വിവരം സ്കൂള്‍ അധിക്യതരെയോ കുട്ടികളുടെ രക്ഷിതാക്കളെയോ അറിയിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല . ഇതിനിടെ വിവരമറിഞ്ഞ് എ എസ് ഐ അനില്‍മാത്യുവിന്‍റെ നേത്യത്വത്തില്‍ പോലീസ് സ്ഥലത്തെത്തി . ടെമ്പോ പഴക്കം ചെന്നതാണെന്ന് പോലീസിന് ബോധ്യമായി. സ്കൂള്‍ കുട്ടികളെ നിരുത്തരവാദപരമായി കൊണ്ടുപോയതിന് ടെമ്പോ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Vadasheri Footer