Header 1 vadesheri (working)

ഗുരുപവനപുരിയെ സംഗീത സാന്ദ്രമാക്കി , ചെമ്പൈ സംഗീതോത്സവം ഉൽഘാടനം ചെയ്തു .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകദശിയോടനുബന്ധിച്ചു നടത്തിവരുന്ന പ്രസിദ്ധ മായ ചെമ്പൈ സംഗീതോത്സത്തിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു .കൃഷി വകുപ് മന്ത്രി വി.എസ് സുനിൽകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു .ചടങ്ങിൽ ഈ വർഷത്തെ ദേവസ്വം ചെമ്പൈ പുരസ്കാരം സംഗീത രത്നം പാലാ സി.കെ രാമചന്ദ്രന് മന്ത്രി സമ്മാനിച്ചു.

First Paragraph Rugmini Regency (working)

ഭരണ സമിതി അംഗം പി ഗോപിനാഥൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി .ദേവസ്വം ഭരണസമിതി അംഗം എം വിജയൻ ,എ വി പ്രശാന്ത് , ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ സംസാരിച്ചു ദേവസ്വം അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ എന്നിവർ സംസാരിച്ചു. ഗുരുവായൂരപ്പന്റെ രൂപം ആലേഖനം ചെയ്ത 10 ഗ്രാം സ്വർണ്ണ പതക്കവും 5000l രൂപയും പ്രശസ്തി ഫലകവും പൊന്നാടയുമാണ് പുരസ്കാരം.

തുടർന്ന് ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ പുരസ്കാര ജേതാവിന്റെ സംഗീതകച്ചേരി അരങ്ങേറി .തിരുവിഴ ശിവാനന്ദൻ വയലിനും കൊച്ചിൻ ബാലകൃഷ്ണ കമ്മത്ത് മൃദംഗത്തിലും ,ദീപു ഏലംകുളം ഘടത്തിലും പക്കമേളമൊരുക്കി. തിങ്കളാഴ്ച രാവിലെ 6 ന് സംഗീത മണ്ഡപത്തിൽ ശ്രീലകത്ത് നിന്നും കൊണ്ട് വരുന്ന തിരി സംഗീത മണ്ഡപത്തിൽ തെളിയുന്നതോടെ ഇനിയുള്ള 15 നാളുകൾ ഗുരുപവനപുരി സംഗീത സാന്ദ്രമാകും ..
മൂവായിരത്തോളം പേർ ചെമ്പൈ വേദിയിൽ സംഗീത കച്ചേരിയിൽ സംഗീതാർച്ചന നടത്തും

Second Paragraph  Amabdi Hadicrafts (working)

ഉൽഘാടന ചടങ്ങുകൾക്ക് മുൻപായി ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു മഞ്ജുളാൽ പരിസരത്ത് നിന്നും ആനയിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ എത്തിച്ചു .തുടർന്ന് തംബുരു ദേവസ്വം ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് സ്വീകരിച്ചു മണ്ഡപത്തിൽ പ്രതിഷ്ഠിച്ചു . തംബുരുവിൽ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , വി.എസ് സുനിൽകുമാർ ,ഭരണ സമിതി അംഗങ്ങളായ എം വിജയൻ ,എ വി പ്രശാന്ത്, പി ഗോപിനാഥൻ ,ചെമ്പൈ പുരസ്കാര ജേതാവ് സംഗീത രത്നം പാലാ സി.കെ രാമചന്ദ്രൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി