പഞ്ചവടി ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവം 6 ന്
ചാവക്കാട് : പഞ്ചവടി ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിലെ അമാവാസി മഹോത്സവവും, വാവ് ബലിയും നവംബർ 6 ,7 തിയ്യതികളിൽ നടക്കുമെന്ന് ക്ഷേത്രകമ്മറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഉത്സവ ദിവസം ക്ഷേത്ര ഭരണസംഘത്തിന്റെ എഴുന്നള്ളിപ്പ് രാവിലെ 8 ന് അവിയൂർ ചക്കന്നാത്ത് ഖാളൂരിക ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു ക്ഷേത്രത്തിൽ എത്തിച്ചേരും ഉച്ചക്ക് രണ്ടു മണിക്ക് തെക്ക് – വടക്ക് ഭാഗം കമ്മറ്റികളുടെ ഉത്സവ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലേക്ക് പുറപ്പെടും . എഴുന്നള്ളിപ്പുകളിൽ 11 ഗജവീരന്മാർ അണിനിരക്കും . ഉത്സവ പിറ്റേന്ന് നടക്കുന്ന വാവ് ബലിയിടൽ ചടങ്ങിൽ പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് കരുതുന്നതായി ഭാരവാഹികൾ അറിയിച്ചു .ഒരേ സമയം ആയിരം പേർക്ക് ബലി യിടാൻ കഴിയുന്ന വിധത്തിൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് . ക്ഷേത്രം മേൽശാന്തി രതീഷ് ശർമയുടെ നേതൃത്വത്തിൽ 40 ഓളം പരിക്രമികൾ ആണ് തർപ്പണ ചടങ്ങുകളിൽ പങ്കെടുക്കുന്നത് . ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് വിശ്വ നാഥൻ വാക്കയിൽ ,സെക്രട്ടറി കൊങ്കണ്ടത്ത് വിശ്വംഭരൻ ,ട്രഷറർ വേഴം പറമ്പത്ത് രാജൻ മാസ്റ്റർ , ടി എ അർജുനൻ സ്വാമി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .