പ്രവാസി വ്യവസായികളിൽ നിന്ന് 16 കോടി രൂപയുടെ സാധനങ്ങൾ വാങ്ങി വണ്ടി ചെക്ക് നൽകി മലപ്പുറം സ്വദേശി മുങ്ങി .
ഗുരുവായൂര്‍: കേരളത്തിലെ മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാസമ്പന്നരായ ഒരുപറ്റം ചെറുപ്പക്കാര്‍ വിദേശത്ത് പ്രവാസികളെ വന്‍തോതില്‍ കബളിപ്പിച്ച് നാട്ടിലേക്ക് മുങ്ങുന്നതായ് പരാതി. ഒന്നരകോടിയോളം രൂപയുടെ സാധനസാമഗ്രികള്‍ ചെക്ക്‌നല്‍കി തന്നില്‍നിന്നും കടംവാങ്ങി വില്‍പ്പന നടത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഇഷാം, നാട്ടിലേക്ക് മുങ്ങിയതായ് വിദേശത്ത് വന്‍ വ്യാപാര ശൃംഖലയുള്ള തൃശ്ശൂര്‍ എളവള്ളി സ്വദേശി റഷീദ് പെരുമ്പാടി ഗുരുവായൂരില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ദോഹയിൽ പ്രവർത്തിച്ചിരുന്ന ഓക്സിജൻ ഇന്റർ നാഷണൽ എന്ന കമ്പനിയുടെ പേരിലാണ് എയർ കണ്ടീഷണറുകൾ , കേബിളുകൾ , ഓട്ടോമൊബൈൽ പാർട്ട്സുകൾ എന്നിവ വലിയ തോതിൽ വാങ്ങി കൂട്ടി ഈ മാസം 10-ന് മാറാവുന്ന ചെക്ക്, റഷീദ് പെരുമ്പാടിക്കി നല്‍കി .എന്നാൽ ചെക്ക് ബാങ്കിൽ കൊടുക്കുന്നതിന് മുൻപ് 5-ാം തിയ്യതി വിസ ക്യാന്‍സല്‍ മുഹമ്മദ് ഇഷാം, ചെയ്ത് നാട്ടിലേക്ക് മുങ്ങിയെന്നും റഷീദ് പെരുമ്പാടി ആരോപിച്ചു. ചെക്ക് മടങ്ങിയപ്പോഴാണ് ഇയാള്‍ നാട്‌വിട്ട വിവരം താനറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഖത്തറിൽ പോലീസിൽ പരാതി നൽകിയ ശേഷം നാട്ടിലെത്തി മലപ്പുറം ജില്ലാ പോലീസ് മേധവിക്ക് പരാതി നല്‍കിയെങ്കിലും, മുഹമ്മദ് ഇഷാമിന് നാട്ടില്‍ ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ പ്രവാസികളുടെ കാര്യത്തില്‍ പോലീസ് കൈമലര്‍ത്തിയെന്നും റഷീദ് പെരുമ്പാടി ആരോപിച്ചു. സപ്തംബര്‍ 3-ാണ് മുഹമ്മദ് ഇഷാം, റഷീദ് പെരുമ്പാടിയുടെ വ്യാപാര ശ്രംഖ ലയില്‍നിന്നും ഇലക്ട്രിക്കൽ ,ഓട്ടോമൊബൈൽ പാർട്ട്സുകൾ ഉ ള്‍പ്പടെ ഒന്നരകോടിയോളം രൂപയുടെ സാധനങ്ങള്‍ കൈപറ്റിയത്. തങ്ങളില്‍നിന്നും വാങ്ങിയ ഉല്‍പ്പന്നങ്ങള്‍പാതി വിലക്ക് നല്‍കിയാണ് പണവുമായി മുങ്ങിയിരിക്കുന്നത്. വിൽപന നടത്താൻ കഴിയാത്ത സാധനങ്ങൾ അവരുടെ ഗൗഡൗണിൽ കെട്ടികിടക്കുയാണ് .
കഴിഞ്ഞ 38-വര്‍ഷമായി ദുബായിലും, ഷാര്‍ജയിലുമായി വ്യാപാരസ്ഥാപനങ്ങള്‍ നടത്തിവരുന്ന റഷീദ് പെരുമ്പാടി 800 -ഓളം മലയാളികള്‍ക്ക് ജോലി കൊടുത്തിട്ടുണ്ടെന്നും , എന്നാല്‍ പ്രവാസികള്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുമ്പോള്‍ നാട്ടില്‍ ഭരണകര്‍ത്താക്കളില്‍നിന്നും യാതൊരുവിധ സംരക്ഷണവും ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്നില്‍നിന്നുള്‍പ്പടെ വിദേശത്ത് മറ്റ് പത്ത് കമ്പനികളില്‍ നിന്നായി ഇയാള്‍ മൊത്തം 16-കോടിയോളം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തിട്ടുണ്ടെന്നും റഷീദ് പെരുമ്പാടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പത്ത് കമ്പനികളിൽ എട്ടും മലയാളികളുടേതാണ് രണ്ടെണ്ണം പാക്കിസ്ഥാൻ സ്വദേശികളുടെയും . കോടികളുടെ തട്ടിപ്പ് നടത്താൻ വേണ്ടി മാത്രമാണ് ഇക്കൂട്ടർ കമ്പനികൾ തട്ടി കൂട്ടന്ന തെന്നും ഇനിയൊരു പ്രവാസി വ്യവസായിയും ഇത്തരം തട്ടിപ്പിൽ കുടുങ്ങരുതെന്നും റഷീദ് പെരുമ്പാടി മുന്നറിയിപ്പ് നൽകി .