ലഹരിക്കെതിരെ മമ്മിയൂര്‍ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ ഗൈഡ്

">

ചാവക്കാട് : ലഹരിക്കും മയക്കുമരുന്നിനും എതിരെ മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗൈഡിന്‍റെ നേതൃത്വത്തില്‍ ചാവക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫ്ളാഷ് മോബും ബോധവല്‍ക്കരണ സമ്മേളനവും നടത്തി. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍. കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു ഏതു തരം ലഹരിയും തലമുറകളെ വഴി തെറ്റിക്കുന്നുവെന്നും, അതിനെതിരെ പ്രതികരിക്കാന്‍ മുന്നിട്ടിറങ്ങിയ വിദ്യാര്‍ഥികളുടെ ശ്രമം മാത്യകപരമാണെന്നും അദേഹം പറഞ്ഞു. ചാവക്കാട് സബ് ഇന്‍സ്പെക്ടര്‍ കെ ജി ജയപ്രദീപ ് ക്ളാസടുത്തു, ഗൈഡസ് ചാവക്കാട് ഉപ ജില്ലാ സെക്രട്ടറി ബിനോയ ്, സ്കൂള്‍ പി റ്റി എ പ്രസിഡന്‍റ് സി. ടി. ഫിലിപ്പ് , സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഫോണ്‍സി മരിയ, ഗൈഡസ് ഇന്‍ചാര്‍ജു സിസ്റ്റര്‍ ജ്യോതിസ്, എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors