കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി.
ന്യൂഡല്‍ഹി: ഐഎന്‍എസ്‌ക് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ഇന്ത്യയിലും വിദേശത്തുമായുള്ള ആസ്തികളും ബാങ്ക് നിക്ഷേപങ്ങളും അടക്കമുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ന്യൂഡല്‍ഹി ജോര്‍ ബാഗിലെയും, ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലെ ബംഗ്ലാവുകളും യുകെയിലെ വസതി, ബാഴ്‌സലോണയിലെ വസ്തുക്കള്‍ എന്നിവയെല്ലാം കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു.
നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷപം നേടിയതിന് ഐ.എന്‍.എക്‌സ്. മീഡിയ കമ്പ നിയെ സഹായിച്ചുവെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്. ഇതുസംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) സി.ബി.ഐ.യും കേസെടുത്തിരുന്നു.