ഗുരുവായൂർ ക്ഷേത്രം ഊട്ടു പുരയിൽ നിന്നും പുറത്തേക്ക് ഭക്ഷണം കടത്തലിന് വിരാമമായി
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഊട്ടുപുരയിൽ നിന്നും ഭക്ഷണം പുറത്തേക്ക് കൊണ്ട് പോകുന്നതിന് ദേവസ്വം വിലക്കേർപ്പെടുത്തി .ഭക്ഷണം കൊണ്ട് പോകുന്നതിനുള്ള അനുമതി പാരമ്പര്യ അവകാശികൾക്ക് മാത്രമായി നിജപ്പെടുത്തി .അനധികൃതമായി ഭക്ഷണം കടത്തി കൊണ്ട് പോകുന്നത് ചെയർമാൻ കയ്യോടെ പിടി കൂടിയതോടെയാണ് ജീവനക്കാർ അടക്കമുള്ള ഒരാൾക്കും ഭക്ഷണം കൊടുത്ത് വിടരുതെന്ന കർശന നിർേദശം ദേവസ്വം അധികൃതർ നൽകിയത് .
ജീവനക്കാർക്ക് ആർക്ക് വേണമെങ്കിലും അന്നദാന ശാലയിൽ കയറി ഭക്ഷണം കഴിക്കാം പക്ഷെ വീട്ടിലേക്ക് കൊണ്ട് പോകാൻ കഴിയില്ല .ദേവസ്വം ഭരണ സമിതി അംഗങ്ങൾക്കും ഇവിടെ നിന്നാണ് ഭക്ഷണം കൊണ്ട് പോയിരുന്നത് അതും വേണ്ടെന്ന് വച്ചു .അഞ്ച് ഭരണ സമിതിയിലെ അഞ്ചങ്ങൾക്ക് വേണ്ടി അൻപത് പേരുടെ ഭക്ഷണമാണ് ജീവനക്കാർ ദിവസവും കൊണ്ട് പോയിരുന്നത് . ഭരണ സമിതി അംഗങ്ങളുടെ ഭക്ഷണ ശേഷം ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ അടക്കമുള്ള ഇഷ്ട ക്കാർക്ക് വിതരണം ചെയ്യലാണ് ഭക്ഷണം വിളമ്പുന്ന ജീവനക്കരുടെ സ്ഥിരം ഏർപ്പാട് .
ക്ഷേത്ര നടയിലെ പല ഫ്ളാറ്റുകളിലേക്കും ഇവിടെ നിന്ന് ഭക്ഷണം ദിവസവും എത്തിച്ചു കൊടുത്തിരുന്നു . വിളമ്പക്കാരും ,ശുചീകരണ തൊഴിലാളികളും കാവൽക്കാർ അടക്കമുള്ള മറ്റു ജീവനക്കാരും ഭക്ഷണം കൊണ്ട് പോയിരുന്നു . ഒരു വിഭാഗം സൗജന്യ മായി ഭക്ഷണം കൊണ്ട് കൊടുക്കുമ്പോൾ ചിലർ അത് ഒരു വരുമാന മാർഗമാക്കി മാറ്റിയിരുന്നു . കർശന നിർദേശം ഉണ്ടായിട്ടു പോലും .ചില വനിതാ ശുചീകരണ തൊഴിലാളികൾ തിങ്കളാഴ്ച ഭക്ഷണം തൂക്കു പാത്രത്തിലാക്കി ഓട്ടോ റിക്ഷയിൽ കയറ്റി വിട്ടു . ക്ഷേത്രത്തിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും “മുക്കി കൊണ്ട് പോകൽ” പരിധി വിട്ടതിനെ തുടർന്നാണ്
ദേവസ്വം കൊട്ടിഘോഷിച്ചു നടത്തിയ ഓണ സദ്യ അലങ്കോല മായത്.