നവകേരള ലോട്ടറിയുമായി കേരള കലാമണ്ഡലം ഗുരുവായൂർ ക്ഷേത്ര നടയിൽ

ഗുരുവായൂര്‍: പ്രളയ ബാധിതരെ സഹായിക്കാൻ സര്‍ക്കാർ പുറത്തിറക്കിക്കിയ നവകേരള ലോട്ടറി യുടെ വിൽപന ഏറ്റെടുത്ത കേരള കലാമണ്ഡലം, ലോട്ടറി ടിക്കറ്റിന്റെ ആദ്യ വിൽപന ക്ഷേത്ര നടയിൽ വച്ച് നടത്തി . ക്ഷേത്രം ദീപസ്തംഭത്തിനുമുന്നില്‍ ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസ് ടിക്കറ്റിന്റെ വില്പനോദ്ഘാടനം നിര്‍വ്വഹിച്ചു.

lottery sale

കുചേലന്റെ വേഷം കെട്ടി കലാമണ്ഡലത്തിലെ വിദ്യാര്‍ഥി സ്വരചന്ദിൽ നിന്നും ടിക്കറ്റു വാങ്ങിയാണ് ചെയർ മാൻ വിൽപനോദ്ഘാടനം നിരവഹിച്ചത്
കലാമണ്ഡലം രജിസ്ട്രാര്‍ ഡോ.എന്‍.ആര്‍.ഗ്രാമപ്രകാശ് അധ്യക്ഷനായി.പ്രൊഫ.എം.ഗോപകുമാര്‍,എ.വി.പ്രശാന്ത്,കെ.യു.കൃഷ്ണകുമാര്‍,മുരളി പുറനാട്ടുകര,ചന്ദ്രന്‍ പെരിങ്ങോട്,കലാമണ്ഡലം കുട്ടിനാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

മേളത്തിന്റെ അകമ്പടിയോടെ നര്‍ത്തകിമാരുമടക്കം 50 ഓളം വിദ്യാര്‍ഥികളടങ്ങുന്ന സംഘം ക്ഷേത്രനട പന്തലിലും ഓട്ടോ ടാക്സി പാർക്കുകളിലും ബസ് സ്റ്റാന്റിലും യിലും നഗരപ്രദേശങ്ങളിലെ കടകളിലും കയറി കുചേലനെ മുന്നിൽ നിറുത്തി ലോട്ടറി വില്പന നടത്തി

ഗുരുവായൂര്‍ കിഴക്കേ നടയിലെ പൂശകത്ത് മാളികയിലായിരുന്നു കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം.മദ്രാസ് സര്‍ക്കാരിന്റെ അനുമതിയോടെ മഹാകവി വള്ളത്തോള്‍ 1928 ല്‍ ഗുരുവായൂരില്‍ വെച്ച് ലോട്ടറിയുടെ നറുക്കെടുപ്പ് നടത്തിയെന്നും അങ്ങനെ ലഭിച്ച രണ്ടു ലക്ഷം രൂപ കൊണ്ടാണ് നിളയുടെ തീരത്ത് കേരള കലാമണ്ഡലം സ്ഥാപിച്ചതെന്നുമാണ് ചരിത്രം.90 വര്‍ഷങ്ങള്‍ക്കുശേഷം കേരള കലാമണ്ഡലം ഭാഗ്യക്കുറിയുമായി ഗുരുവായൂരിലേക്കെത്തിയപ്പോള്‍ കലാമണ്ഡലത്തിലെ വിദ്യാര്‍ഥികളടക്കമുള്ള പുതുതലമുറയ്ക്ക് അതൊരു പുതുഅറിവുകൂടിയായി.