മാലിന്യ രഹിത കുന്നംകുളത്തിനായി നഗരസഭയുടെ കർമ്മ പദ്ധതി

കുന്നംകുളം : ഉറവിടമാലിന്യസംസ്‌കരണം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് വേറിട്ട പ്രവർത്തനങ്ങളുമായി കുന്നംകുളം നഗരസഭ രംഗത്ത് .മാലിന്യ രഹിത കുന്നംകുളമെന്ന പേര് നേടിയെടുക്കുന്നതിനായി നിരവധി കർമ്മ പദ്ധതികളാണ് കുന്നംകുളം നഗസഭ നടപ്പിലാക്കുന്നത് . മാലിന്യസംസ്‌കരണത്തിനായി ഹരിത കർമ്മ സേന സജീവമായി രംഗത്തുണ്ട്.

വീടുകളിലുണ്ടാകുന്ന കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ മാസത്തിൽ ഒരിക്കൽ വീടുകളിൽ എത്തുന്ന ഹരിത കർമ്മ സേനാംഗങ്ങൾ സ്വീകരിക്കുന്നതാണ്. ഇന്ന് മുതൽ ഹരിത കർമ്മ സേന അജൈവ മാലിന്യങ്ങൾ വീടുകളിൽ നിന്നും ശേഖരിച്ചു തുടങ്ങി.അഴുകുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് സബ്‌സിഡി നിരക്കിൽ ബയോ ബിൻ നൽകിവരുന്നു. ഇതോടെ കുന്നംകുളത്തിന്റെ മാലിന്യപ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുകയാണ്. അജൈവ മാലിന്യ ശേഖരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം നഗരസഭ ചെയർ പേഴ്‌സൺ സീതരവീന്ദ്രൻ നിർവ്വഹിച്ചു.

ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സുമ ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് ചെയർമാൻ പി.എം.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഗീത ശശി, മിഷ സെബാസ്റ്റ്യൻ, കൗൺസിലർ കെ.എ.സോമൻ, സെക്രട്ടറി കെ കെ മനോജ്, ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ യു.എ സനൽകുമാർ എന്നിവർ സംസാരിച്ചു. ഇരിങ്ങാലക്കുട നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പി.ആർ.സ്റ്റാൻലി ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വിവിധ വാർഡുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് മാസത്തിൽ 60 രൂപ ഹരിത കർമ്മ സേനക്ക് നൽകണം കച്ചവട കച്ചവടേതര സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ ശേഖരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors