ഷുഹൈബ് വധം : സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി പിടിയിൽ
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കസ്റ്റഡിയില്‍. എടയന്നൂര്‍ മുന്‍ ലോക്കല്‍ സെക്രട്ടറി പ്രശാന്തിനെയാണ് അന്വേഷണം സംഘം കസ്റ്റഡിയിലെടുത്തത്.
കൊലയാളി സംഘത്തിനു കാര്‍ വാടകയ്ക്കെടുക്കാന്‍ പണം നല്കിയതു പ്രശാന്താണെന്നാണു പോലീസ് പറയുന്നത്. കേസിലെ പതിനാറാം പ്രതിയാണ് പ്രശാന്ത്.
ഫെബ്രുവരി 12-ന് അര്‍ധരാത്രിയോടെയാണ് ഷുഹൈബിനെ എടയന്നൂര്‍ തെരൂരില്‍ തട്ടുകടയില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പിടിയിലായ പ്രതികളില്‍ ഭൂരിപക്ഷവും പാലയോട്, തില്ലങ്കേരി മേഖലയില്‍നിന്നുള്ള സിപിഎമ്മുകാരായിരുന്നു.