സുന്നിവിഭാഗം പള്ളികളിലടക്കം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണം : മന്ത്രി കെ. ടി ജലീല്‍

കോഴിക്കോട്: സുന്നിവിഭാഗം പള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ. ടി ജലീല്‍. പ്രവേശനം അനുവദിച്ചാലേ ആരാധനാസ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയിട്ടില്ലെന്നും കെ. ടി ജലീല്‍ കോഴിക്കോട് പറഞ്ഞു.

അതേസമയം, ശബരിമല സ്ത്രീപ്രവേശന വിധിയിൽ സർക്കാർ പുനപരിശോധനാ ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കോടതി വിധി മാനിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. സംസ്ഥാനം പുതിയ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതിയിൽ നിലപാട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുനപരിശോധനാ ഹർജി നൽകാനാകില്ല. മറ്റുള്ളവർ നൽകുന്നതിനെ എതിർക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിൽ വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല. എന്നാൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ കീഴടങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി