Header 1 vadesheri (working)

ബാലഭാസ്‌ക്കറിന് ആദരാഞ്ജലികൾ അർപ്പിച്ച് കുന്നംകുളത്ത് അനുസ്മരണ ഗാനാർച്ചന

Above Post Pazhidam (working)

കുന്നംകുളം : അകാലത്തിൽ വിടവാങ്ങിയ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ ദീപ്തസ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് കുന്നംകുളത്ത് അനുസ്മരണ ഗാനാർച്ചന സംഘടിപ്പിച്ചു.
കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ കുന്നംകുളം ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഗാനാർച്ചന ഒരുക്കിയത്. ബാലഭാസ്‌കർ വയലിൻ സംഗീതത്താൽ അനശ്വരമാക്കിയ ഗീതങ്ങൾ പ്രമുഖ വയലിനിസ്റ്റ് അസീർ മുഹമ്മദിന്റെ നേതൃത്വത്തിൽ അമ്പതിൽ പരം വയലിൻ കലാകാരന്മാർ ചേർന്ന് വയലിനിൽ വായിച്ചു. കുന്നംകുളം എ.സി.പി ടി.എസ് സിനോജ് ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.തന്റെ ജീവിതത്തിലെ കാറപകടവും ഭാര്യയുടെ വിയോഗവും തുടർന്നുണ്ടായ ഒറ്റപ്പെടലുകളും ടി.എസ് സിനോജ് പങ്കുവെച്ചു. ആരാധനയോടൊപ്പം ബാലഭാസ്‌കറുമായുള്ള ആത്മബന്ധവും അദ്ദേഹം അനുസ്മരിച്ചു. ഗാനാർച്ചനക്കിടെ വയലിൻ ട്യൂണിനൊപ്പം എ സി പി ഗാനങ്ങൾ ആലപിക്കുകയും ചെയ്തു. ലെബീബ് ഹസ്സൻ അധ്യക്ഷതവഹിച്ചു ചടങ്ങിൽ ഫാ: സോളമൻ ഒ.ഐ.സി, ഫാ: പത്രോസ് ഒ.ഐ.സി, ഫാ: ബിനു കുറ്റിക്കാട്, ബക്കർ പെൻക്കോ, സി. ഗിരീഷ്‌കുമാർ, എം.ബിജുബാൽ എന്നിവർ സംസാരിച്ചു

First Paragraph Rugmini Regency (working)