ചാവക്കാട് എം.വി അബൂബക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

">

ചാവക്കാട് : സ്വാതന്ത്ര്യ സമര സേനാനിയും, എ ഐസിസി മെമ്പറുമായിരുന്ന എം.വി അബൂബക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. മുൻ ത്യശൂർ ഡിസിസി പ്രസിഡന്റും ആയിരുന്ന ധീര ദേശാഭിമാനി എംവി. അബൂബക്കർ സാഹിബിന്റെ മുപ്പത്തി മൂന്നാം ചരമ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഓർമ്മകളുടെ മുറ്റത്ത് ഒരു ഒത്തുചേരൽ എന്ന പേരിൽ അനുസ്മരണ നടത്തിയത്. മുൻ ത്യശൂർ ഡി.സി.സി പ്രസിഡന്റു കൂടിയായിരുന്ന അബൂബക്കറിന്റെ വീട്ടുമുറ്റത്ത് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ:വി.ബൽറാം ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെവി.ഷാനവാസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെപി.വിശ്വനാഥൻ,മുൻ ഡി.സി.സി പ്രസിഡന്റ് ഒ.അബ്ദുൽ റഹിമാൻ കുട്ടി. മുൻ എം.എൽ.എ ടിവി.ചന്ദ്രമോഹൻ, ഡിസിസി സെക്രട്ടറിമാരായ എം. വി. ഹൈദരലി, കെ ഡി. വീരമണി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ, സി.അബൂബക്കർ, കെ.കെ.സൈതു മുഹമ്മദ്,കെ.നവാസ്,കെപി.ഉമ്മർ,നബീൽ എൻ.എം.കെ, സി.മുസ്താക്ക് അലി, കെ,സി.വി.സുരേന്ദ്രൻ,കെ.എച്. ഷാഹുൽ ഹമീദ്, ലൈല മജീദ്,പ്രിയ ഗോപിനാഥ്,പിവി.ബദറുദ്ധീൻ,കെ.എം.ഷിഹാബ്,കെവി.യൂസഫ്അലി,പ്രദീപ് ആലിപ്പരി ,അബൂബക്കറിന്റെ മകൾ സൗദ ഷെരീഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors