Post Header (woking) vadesheri

നഗരസഭയുടെ ലോറികൾ തുരുമ്പെടുത്ത് നശിക്കുന്നു.

Above Post Pazhidam (working)

ഗുരുവായൂർ : ലക്ഷങ്ങൾ ചെലവഴിച്ച് ഗുരുവായൂർ നഗരസഭ വാങ്ങിയ രണ്ട് ലോറികൾ ടൗൺഹാളിന് പിന്നിൽ കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നു. കുടിവെള്ള വിതരണത്തിനായി വാങ്ങിയ 12,000 ലിറ്റർ ശേഷിയുള്ള ടാങ്കർ ലോറിയും സീവേജ് ക്ലീനിങ് ലോറിയുമാണ് മൂന്ന് വർഷത്തോളമായി ഉപയോഗിക്കാതെ കിടക്കുന്നത്. രണ്ട് വാഹനങ്ങളിലുമായി ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

First Paragraph Jitesh panikar (working)


കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയുടെ ഭാഗമായി വാങ്ങിയ സീവേജ് ക്ലീനിങ് ലോറി വിവാദങ്ങളെ തുടർന്ന് ഉപയോഗിക്കാനാകാത്ത സ്ഥിതിയിലായി. കുടിവെള്ള വിതരണത്തിനായി വാങ്ങിയ ടാങ്കർ ലോറി ഇടുങ്ങിയ വഴികളിലൂടെ സഞ്ചരിക്കാൻ കഴിയാത്തതിനാൽ ഫലപ്രദമായി ഉപയോഗിക്കാനായില്ലെന്നാണ് പറയുന്നത്. നിലവിൽ ചെറിയ ടാങ്കർ ലോറികൾ വഴിയാണ് നഗരസഭ കുടിവെള്ളമെത്തിക്കുന്നത്. ഇതിനായി കരാറുകാരെയും ആശ്രയിക്കേണ്ടിവരുന്നു.


ടാങ്കർ ലോറി ഓടിക്കാൻ ഹെവി ലൈസൻസുള്ള ആളെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ നിയമിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് വാങ്ങിയ വാഹനങ്ങൾ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടാത്ത വിധം കിടക്കുന്നതിൽ നഗരസഭയുടെ പരിപാലനത്തിലും തുടർനടപടികളിലും വീഴ്ചയുണ്ടായെന്ന വിമർശനവും ഉയരുന്നു.


വാഹനങ്ങൾ ഉപയോഗയോഗ്യമാക്കുന്നതിനോ ബദൽ സംവിധാനങ്ങളിലൂടെ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനോ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഗുരുവായൂർ മുസ്‌ലിം ലീഗ് ഈസ്റ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ജയപ്രകാശും ട്രഷറർ മുജീബ് റഹ്മാനും ആവശ്യപ്പെട്ടു.

First Paragraph Jitesh panikar (working)