Post Header (woking) vadesheri

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

Above Post Pazhidam (working)


ചാവക്കാട് : യുവാവിനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടപ്പുറം അഞ്ചങ്ങാടി വലിയകത്ത് വീട്ടില്‍ മുഹമ്മദ് ആമീനെ 19 യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 19 ന് കടപ്പുറം ആനന്ദവാടി ബസ്സ്‌റ്റോപ്പിന് അടുത്ത് ആശുപത്രി റോഡില്‍ വെച്ച് കോളനിപ്പടി ചക്കര വീട്ടില്‍ ഉവൈസിനെ തടഞ്ഞുനിര്‍ത്തി ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍ പോയി.

Ambiswami restaurant

Second Paragraph  Rugmini (working)

ചാവക്കാട് സി.ഐ. കെ. എസ്.സെല്‍വരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ കെ.ഉമേഷ് , എ.എം.യാസിര്‍, എ.എസ്.ഐ. എസ് ശ്രീരാജ്, സി.പി ഒ.മാരായ വി.എം.അബൂബക്കര്‍ മുഹമ്മദ്, റെജിന്‍ സിരാജന്‍, താജുദ്ധീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു