Header 1 vadesheri (working)

കാപ്പ കഴിഞ്ഞു പുറത്തിറങ്ങിയ യുവാവിനെ വീണ്ടും കാപ്പയിൽ അകത്താക്കി

Above Post Pazhidam (working)

ചാവക്കാട് : നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചു ചാവക്കാട് മണത്തല ഐനിപ്പുളളി പൊന്നുപറമ്പില്‍ വീട്ടില്‍ ജയന്‍ മകന്‍ നിജിത്ത് (27)നെയാണ്കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത് . ഗുരുവായൂര്‍, ചാവക്കാട്, വടക്കേക്കാട് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മയക്കുമരുന്ന്, വധശ്രമമടക്കമുളള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കാപ്പ ചുമത്തിയ നിജിത്ത് അടുത്തിടെയാണ് ആറുമാസത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്.

First Paragraph Rugmini Regency (working)

ചാവക്കാട് മേഖലകളില്‍ സ്ഥിരം ക്രിമിനല്‍ കുറ്റകൃത്യത്തിലേര്‍പ്പെടുന്നവരെ നിരീക്ഷിച്ച് കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനു വേണ്ട നടപടികള്‍ പുരോഗമിക്കുന്നതായി ഗുരുവായൂര്‍ എ.സി.പി.-കെ.ജി.സുരേഷ് അറിയിച്ചു. ചാവക്കാട് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ് നിജിത്തിനെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ.-ടാജി, അന്‍വര്‍ സാദത്ത്, സി.പി.ഒ.അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Second Paragraph  Amabdi Hadicrafts (working)