Above Pot

മമ്മിയൂർ മഹാരുദ്രയജ്ഞം, ദേശീയ സെമിനാറിന് തുടക്കം കുറിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞം 8-ാം ദിവസം പിന്നിട്ടപ്പോൾ മഹാദേവന് 88 ജീവകലശങ്ങൾ അഭിഷേകം ചെയ്തു കഴിഞ്ഞു. ഇന്ന് ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാടാണ് ഭഗവാന് അഭിഷേകം നടത്തിയത്. മഹാദുദ്രയജ്ഞത്തിന്റെ ഭാഗമായി ദേവസ്വം എല്ലാ വർഷവും നടത്തിവരാറുള്ള ദേശീയ സെമിനാറിന് ഇന്ന് തുടക്കം കുറിച്ചു. ദേവസ്വം ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ സെമിനാറിന്റെ ഉദ്ഘാടനം മട്ടന്നൂർ ശങ്കരൻ കുട്ടി നിർവ്വഹിച്ചു.

വാർഡ് കൗൺസിലർ രേണുക ശങ്കർ , മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി മെമ്പർ ആർ. ജയ കുമാർ, ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ.ഗോവിന്ദ് ദാസ്, എക്സിക്യൂട്ടീവ് ഓഫീസർ എൻ.കെ. ബൈജു , ജീവനക്കാരുടെ പ്രതിനിധി വി രാജേഷ് ബാബു, എന്നിവർ സംസാരിച്ചു. സെമിനാറിന്റെ പ്രസക്തിയെ കുറിച്ച് സെമിനാർ കോ-ഓഡിനേറ്റർ ഡോ.സി.എം. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി

മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായുള്ള സാംസ്കാരി പരിപാടികളിൽ കാലത്ത് സനാന്തന ധർമ്മം എന്ന വിഷയത്തിൽ ഡോ: അലക്സാണ്ടർ ജേക്കബ് ഐ.പി.എസ് പ്രഭാഷണം നടത്തി. വൈകീട്ട് നാല് മണിക്ക് കലാമണ്ഡലം ഈശ്വരനുണ്ണിയുടെ പാഠകം, എസ്. മഹാദേവന്റെ സംഗീത കച്ചേരി എന്നിവയും ഉണ്ടായി