Header 1 = sarovaram
Above Pot

വാശിയേറിയ മത്സരം , ഗുരുവായൂർ അർബൻ ബാങ്കിൽ യു ഡി എഫിന് ഉജ്ജ്വല വിജയം

ഗുരുവായൂർ: ഗുരുവായൂർ സഹകരണ അർബൻ ബാങ്ക് തെരെഞ്ഞെടുപ്പിൽ മുഴുവൻ യു ഡി എഫ് സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. അജയകുമാർ കെ, ആർ.എ അബുബക്കർ, അരവിന്ദൻ പല്ലത്ത്, നിഖിൽ ജി കൃഷ്ണൻ, കെ.ഡി വീരമണി, എ.കെ ഷൈമൽ, സത്താർ കെ.വി, എ ടി സ്റ്റീഫൻ മാസ്റ്റർ, ഷോബി ഫ്രാൻസിസ്, സുബൈദ ഗഫൂർ, സുമി കെ എസ്, ബിനീഷ് എ ബി, ആൻ്റോ തോമാസ്, പ്രസാദ് പുലിക്കോട്ടിൽ, നീതുവിനോദ് എന്നിവരാണ് വിജയിച്ചത്.

Astrologer

തുടർന്ന് യു ഡി എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. പ്രകടനത്തിന് നേതാക്കളായ ടി എസ് അജിത്, വി വേണുഗോപാൽ,പി. യതീന്ദ്രദാസ്, സി.എ ഗോപപ്രതാപൻ, ആർ.രവികുമാർ, വി വേണുഗോപാൽ കെ പി ഉദയൻ പി.വി.ഉമ്മർ കുഞ്ഞി, നൗഷാദ് അഹമ്മു, എന്നിവർ നേതൃത്വം നൽകി

യു ഡി എഫ് വിമതനായി മത്സരിച്ച പൊളി ഫ്രാൻസീസിന് 362 വോട്ടു മാത്രെമെ ലഭിച്ചുള്ളൂ.എഴുനൂറോളം വോട്ടുകൾ മാത്രമാണ് എൽ ഡി എഫ് സ്ഥാനര്തികൾക്ക് നേടാനായുള്ളു അതെ സമയം യു ഡി എഫ് വിജയിച്ചത് മൂവായിരത്തോളം വോട്ടുകൾ നേടിയാണ് യു ഡി എഫിലെ ഷോബി ഫ്രാന്സിസിനാണ് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചത് 3019 വോട്ടുകൾ. യു ഡി എഫ് സ്ഥാനാർഥികളിൽ ഏറ്റവും കുറവ് ലഭിച്ചത് ആർ എ അബൂബക്കറിനും 2845 .

അതെ സമയം എൽ ഡി എഫിൽ ഏറ്റവും കൂടുതൽ വോട്ടു കരസ്ഥമാക്കിയത് ജെയിംസ് ആളൂരാണ്. 733 വോട്ടുകൾ ആണ് ജെയിംസ് ആളൂരിന് ലഭിച്ചത് ബാക്കിയുള്ള സ്ഥാനാർഥി കൾക്കെല്ലാം അറുനൂറിൽ പരം വോട്ടുകൾ മാത്രമാണ് ലഭിച്ചത് 96 വോട്ടുകൾ അസാധുവായി

Vadasheri Footer