Header 1 vadesheri (working)

യൂസ്ഡ് കാർ ഷോറൂമിൽ അക്രമം നടത്തിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് പാലയൂർ റോഡിലുള്ള യൂസ്ഡ് കാർ ഷോറൂമിൽ അക്രമം നടത്തിയ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു , പാലയൂർ റോഡിൽ മുസ്ലിം വീട്ടിൽ അലി മകൻ ഷറഫുദ്ധീൻ എന്ന കോടാലി ഷറഫു 34 ആണ് അറസ്റ്റിൽ ആയത്. യൂസ്ഡ് കാർ ഷോറൂമിൽ ജോലി ചെയ്യുന്ന മനോജിനോട് പണം കടം ചോദിച്ചതിൽ നൽകാതിരുന്ന താണ് ആക്രമണത്തിന് കരണമായത്. ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ എസ് സെൽവരാജ്, എസ് ഐ അനിൽകുമാർ ഒ പി, എസ് സി പി ഒ ഗീത എം, സി പി ഒ മാരായ ബിനിൽ ബാബു, രാജേഷ് വി, പ്രദീപ്‌ ജെ വി, ശരത്ത് എസ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

First Paragraph Rugmini Regency (working)