Above Pot

തേങ്ങയെടുക്കാൻ തോട്ടിൽ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ഗുരുവായൂർ: തേങ്ങയെടുക്കാന്‍ തോട്ടിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഗുരുവായൂര്‍ ഇരിങ്ങപ്പുറം പീച്ചിലി ബിജു (46) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെയാണ് കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോടില്‍ നിന്നും തേങ്ങയെടുക്കാൻ ഇറങ്ങിയ ബിജുവിനെ കാണാതായത്.

First Paragraph  728-90

Second Paragraph (saravana bhavan

തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരം ലഭിച്ചിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് ചൊവ്വല്ലർ പടി പാലത്തിനടിയിലൂടെ മൃതദേഹം ഒഴുകി പോകുന്നത് കണ്ടത്. ഉടൻതന്നെ നാട്ടുകാർ മൃതദേഹം കരക്കെടുത്ത് കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.