Header 1 vadesheri (working)

പുന്നയൂർക്കുളത്ത് ഭർതൃമതിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

ചാവക്കാട് : പുന്നയൂർക്കുളം ആറ്റുപുറത്ത് ഭർതൃ മതിയായ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റുപുറം ചെട്ടിശേരി കുഞ്ഞിപ്പ കുട്ടിയുടെ മകൾ ഫൈറൂസി(26)യേയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച്ച ഉച്ചക്ക് ഭക്ഷണം കഴിഞ്ഞ് കിടപ്പുമുറിയിലേക്ക് പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടർന്ന് നോക്കുമ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

First Paragraph Rugmini Regency (working)

പുന്നൂക്കാവ് ശാന്തി നഴ്സിങ് ഹോമിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കുന്നംകുളം ഗവ. ആശുപത്രിയിൽ. ഫൈറൂസിന്റെ ഭർത്താവ് എരമംഗലം നരണിപ്പുഴ സ്വദേശി ജാഫർ ഗൾഫിലാണ്. ഒരാഴ്ച മുൻപാണ് ഫൈറൂസ് സ്വന്തം വീട്ടിൽ എത്തിയത്‌. മകൾ: അലിദ (നാല് മാസം). ഖബറടക്കം ബുധനാഴ്ച പരൂർ ഞാലിൽ ജുമാ മസ്ജിദിൽ

Second Paragraph  Amabdi Hadicrafts (working)