Madhavam header
Above Pot

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ മധ്യ വയസ്കൻ അറസ്റ്റിൽ. ഗുരുവായൂർ തെക്കേ നടയിൽ സമൂഹമഠം കല്പക അപ്പാർട്മെന്റിൽ വാകയിൽ മഠത്തിൽ മഹേഷയ്യർ മകൻ പത്മനാഭൻ 54 ആണ് അറസ്റ്റിൽ ആയത് , ചാവക്കാട് സ്വദേശിയായ യുവതിയെ കഴിഞ്ഞ 7 മാസം മുൻപ് ഫേസ് ബുക്കിലുടെയാണ് പത്മനാഭൻ പരിചയപെടുന്നത് .

Astrologer

നേരത്തെ വിവാഹം കഴിച്ച പ്രതി അത് മറച്ചു വെച്ച് യുവതിയുമായി പ്രണയത്തിൽ ആകുകയും തുടർന്ന് വിവാഹം കഴിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു പല ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ചു . ഇതിന് പുറമെ യുവതിയിൽ അക്കൗണ്ടിൽ ഉണ്ടായിരുന്ന 8,25,000 രൂപ തട്ടിച്ച് എടുക്കുകയും , പല തവണകളായി സ്വർണം വാങ്ങി പണയം വെക്കുകയും ചെയ്തിരുന്നു .

ചാവക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആയ കെ എസ് സെൽവ രാജ് , എസ് ഐ മാരായ സിനോജ് എസ്, യാസിർ എ എം, ജി എസ് സി പി ഒ ഗീത എം, സി പി ഒ മാരായ പ്രദീപ്‌ ജെ വി , ജയകൃഷ്ണൻ, ബിനിൽ ബാബു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Vadasheri Footer