ഗുരുവായൂർ ദേവസ്വം 2022 ലെ ഡയറി പുറത്തിറക്കി

Above Post Pazhidam (working)

Poonthanam

ഗുരുവായൂർ ഗുരുവായൂർ ദേവസ്വം 2022 ലെ ഡയറി പ്രകാശനം ചെയ്തു. ക്ഷേത്രം സോപാനത്ത് സമർപ്പിച്ച ശേഷമായിരുന്നു പ്രകാശനം .രാവിലെ പത്തരയോടെ കിഴക്കേ നടയിലെ ദീപസ്തംഭത്തിനു മുന്നിൽനടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻ ദാസ് പ്രശസ്ത കവിയും ഗാനരചയിതാവുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിക്ക് ഡയറി നൽകി പ്രകാശനം ചെയ്തു.

Vasudev Inn

Rugmani 700-200

ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, എ വി പ്രശാന്ത്, കെ.അജിത് എക്സ് എം എൽ എ, ഇ.പി.ആർ വേശാല, കെ.വി.ഷാജി, അഡ്വ. കെ.വി.മോഹനകൃഷ്ണൻ ,അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി..

First Paragraph Jitesh panikar (working)

ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകളും ക്ഷേത്ര ചടങ്ങുകളുടെ അപൂർവ്വ ഫോട്ടോകളും ഉൾപ്പെടുന്ന ഡയറിക്ക് ജി എസ് റ്റി ഉൾപ്പെടെ 130രൂപയാണ് വില. ഭക്തജനങ്ങൾക്ക് കിഴക്കേ നടയിലെ ദേവസ്വം ബുക്ക് സ്റ്റാളിൽ നിന്നും പ്രത്യേക കൗണ്ടറിൽ നിന്നും ഡയറികൾ വാങ്ങാം