Post Header (woking) vadesheri

പിഞ്ചുമക്കളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ട രണ്ട് യുവതികളും കാമുകന്മാരും അറസ്റ്റില്‍

Above Post Pazhidam (working)

തിരുവനന്തപുരം : പിഞ്ചുമക്കളെ ഉപേക്ഷിച്ച്‌ കാമുകന്മാര്‍ക്കൊപ്പം നാടുവിട്ട രണ്ട് യുവതികളും കാമുകന്മാരും അറസ്റ്റില്‍. വര്‍ക്കല രഘുനാഥപുരം ബി.എസ് മന്‍സിലില്‍ ഷൈന്‍ എന്ന് വിളിക്കുന്ന ഷാന്‍ (38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരാണ് സ്ത്രീകള്‍ക്കൊപ്പം തമിഴ്നാട്ടിലെ കുറ്റാലത്തുള്ള റിസോര്‍ട്ടില്‍ നിന്നും പിടിയിലായത്.

Arya bhavan inner

Second Paragraph  Sarovaram(working)

സ്ത്രീകളോടൊപ്പം വിവിധ സ്ഥലങ്ങളില്‍ കറങ്ങിനടന്ന് മുന്തിയ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസിച്ച്‌ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഷാനും റിയാസും. പള്ളിക്കല്‍ സ്വദേശികളായ സ്ത്രീകളാണ് കഴിഞ്ഞ 26ന് കാമുകന്മാര്‍ക്കൊപ്പം കാറില്‍ നാടുവിട്ടത്. ഒളിച്ചോടിയവരില്‍ ഒരു സ്ത്രീക്ക് ഒന്നരയും നാലും പന്ത്രണ്ടും വയസുമുള്ള മൂന്നു മക്കളുണ്ട്. മറ്റൊരു സ്ത്രീക്ക് അഞ്ചു വയസുള്ള ഒരു കുട്ടിയുമുണ്ട്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

ഭര്‍ത്താവ് നാട്ടില്‍ ഇല്ലാത്ത സമ്ബന്നരായ സ്ത്രീകളുടെ ഫോണ്‍ നമ്ബര്‍ കണ്ടുപിടിച്ച്‌ ഫോണിലൂടെ സംസാരിച്ചു വശീകരിച്ചു വശത്താക്കുകയാണ് അറസ്റ്റിലായ യുവാക്കള്‍ ആദ്യം ചെയ്യുന്നത്. തുടര്‍ന്ന് ഇവരില്‍ നിന്നും സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്യും പ്രതികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളായ ഷാനെതിരെ ഏഴുകോണ്‍, ഏനാത്ത് സ്റ്റേഷനുകളിലും റിയാസിനെതിരെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, ശൂരനാട്, പോത്തന്‍കോട് എന്നീ സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുണ്ട്.

സ്ത്രീകളെ തിരികെ വിടുന്നതിനായി ബന്ധുക്കളില്‍ നിന്നും രണ്ടു ലക്ഷം രൂപ വരെ മോചനദ്രവ്യമായി ഇവര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയ കുറ്റത്തിന് ബാലസംരക്ഷണ നിയമ പ്രകാരം സ്ത്രീകള്‍ക്കെതിരെയും വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്

സ്ത്രീകളെ കാണാതായതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി പി. നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്ത് എസ്.ഐ സഹില്‍ എസ്.എസ്.പി.ഒ രാജീവ്, സി.പി. ഷമീര്‍, അജീഷ്, മഹേഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹന്‍, ഷംല എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.