Post Header (woking) vadesheri

പെട്രോൾ ഡീസൽ , സംസ്ഥാനനികുതി കുറച്ചില്ല : യുവമോർച്ച ധർണ നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ കേന്ദ്ര എക്സൈസ് നികുതി കുറച്ചതിന് പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി കുറച്ചിട്ടും,സംസ്ഥാന നികുതി കുറക്കാൻ തയ്യാറാവാത്ത പിണറായി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ യുവമോർച്ചധർണ നടത്തി. ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ട്രഷറി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ബി.ജെ.പി തൃശൂർ ജില്ലാ ഉപാധ്യക്ഷൻ സർജ്ജു തൊയക്കാവ് ഉദ്ഘാടനം ചെയ്തു

Ambiswami restaurant

യുവമോർച്ച മണ്ഡലം പ്രസിഡന്റ് സബീഷ് പൂത്തോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച തൃശൂർ ജില്ലാ സെക്രട്ടറി ഗോകുൽ ആൽത്തറ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് വിജിത്ത് പുക്കയിൽ, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ് അനിൽകുമാർ, പ്രസന്നൻ പാലയൂർ, ഗണേഷ് ശിവജി, വരുൺ ഗുരുവായൂർ തുടങ്ങിയവർ സംസാരിച്ചു പ്രസന്നൻ ഗുരുവായൂർ സ്വാഗതവും, വിനീത് അമ്പലത്താഴം നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)