ഗുരുവായൂരിൽ യുവമോർച്ച റോഡുപരോധിച്ചു

">

ഗുരുവായൂർ:തൃശൂരിൽ മന്ത്രി സുനിൽ കുമാറിന്റെ വസതിയിലേക്ക് മന്ത്രി കെ.റ്റി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച നടത്തിയ മാർച്ചിനുനേരെ നടന്ന പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും മന്ത്രി കെ.റ്റി.ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ റോഡുപരോധിച്ചു ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് ഉപരോധം ഉദ്ഘാടനം ചെയ്തു, യുവമോർച്ച മണ്ഡലം പ്രസിഡന്റ് സബീഷ് പൂത്തോട്ടിൽ, ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി, യുവമോർച്ച മണ്ഡലം നേതാക്കളായ സജി കടിക്കാട്, വിജിത്ത് പി.വി, പ്രസന്നൻ ബ്ലാങ്ങാട്, സുബ്രമണ്യൻ പോക്കാം തോട്, തുടങ്ങിയവർ ഉപരോധസമരത്തിന് നേതൃത്വം നൽകി.അര മണിക്കൂറിലേറെ നടന്ന റോഡുപരോധം പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി

Leave a Reply

Your email address will not be published. Required fields are marked *

Sponsors