Above Pot

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം∙ മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിൽ സംഘർഷം. ജലീലിന്റെ കോലം കത്തിച്ചശേഷം ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. പിന്നാലെ ബിജെപി പ്രവർത്തകരെത്തി ബാരികേഡ് തള്ളിമാറ്റാൻ ശ്രമിച്ചു.

First Paragraph  728-90

</div><p>ഇവർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളമുണ്ടായി. ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. അക്രമാസക്തമായതിനെത്തുടർന്ന് പൊലീസ് ലാത്തിവീശി. അഞ്ചോളം പ്രവർത്തകർക്ക് പരുക്കേറ്റു.</p>

 

Second Paragraph (saravana bhavan

<p>പരുക്കേറ്റവരെ മെഡിക്കൽ കോളജിലേക്കു മാറ്റി. പ്രവർത്തകർക്ക് പരുക്കേറ്റ വിവരം അറിഞ്ഞ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും സെക്രട്ടേറിയറ്റിനു മുന്നിലെത്തി. മന്ത്രി രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. മലപ്പുറത്തും കൊച്ചിയിലും യുഡിഎഫ് യുവജനസംഘടനകള്‍ മന്ത്രിയുടെ കോലം കത്തിച്ചു.  മലപ്പുറത്ത് മന്ത്രിയുടെ വീട്ടിലേക്ക്  യൂത്ത്കോണ്‍ഗ്രസ്  മാര്‍ച്ച്‌ നടത്തി .പാലക്കാട് സുല്‍ത്താന്‍പേട്ടയിലും യുഡിഎഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു .ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോർച്ചയും പ്രതിഷേധിക്കുകയാണ്. കോഴിക്കോട് കമ്മീഷണർ ഓഫീസിനു മുമ്പിൽ യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു.</p>

p>അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തതിന്റെ പേരിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നു സിപിഎം കേന്ദ്ര നേതൃത്വം. കോടതി കുറ്റക്കാരനെന്നു കണ്ടാല്‍ മാത്രമേ രാജിവയ്ക്കേണ്ട കാര്യമുള്ളൂവെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാെടന്ന് എസ്. രാമചന്ദ്രൻ പിള്ള വ്യക്തമാക്കി

><p>സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് വെള്ളിയാഴ്ച രാവിലെയാണ്. സ്വകാര്യവാഹനത്തില്‍&nbsp; രാവിലെ കൊച്ചി ഇ‍‍ഡി ഒാഫിസിലെത്തിയ ജലീല്‍ ഒരു മണിയോടെയാണ് ഒാഫിസ് വിട്ടത്. യുഎഇ കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ എത്തിച്ചതുള്‍പ്പടെയുള്ള വിഷയങ്ങളില്‍&nbsp; ജലീലിനെ പിന്നീട് വിശദമായി ചോദ്യം ചെയ്യുമെന്നാണ് സൂചന

 

 

<

<