Header 1 vadesheri (working)

ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : കാർഗിൽ യുദ്ധത്തിലെ ജീവിക്കുന്ന വീര സൈനികൻ ഹോണററി ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ആറേമുക്കാലോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം ശീവേലി ദർശിച്ച ശേഷമാണ് ഗുരുവായൂരപ്പനെ കണ്ടത്. ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ ഭഗവാനെ കണ്ട് വണങ്ങി .ഇഷ്ടദേവനായി കാണിക്കയർപ്പിച്ച കളഭവും ഏറ്റുവാങ്ങി . ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് യാദവിന് ഭഗവാൻ്റെ പ്രസാദ കിറ്റ് നൽകി.

First Paragraph Rugmini Regency (working)

ഭരണ സമിതി അംഗം എ.വി.പ്രശാന്ത്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരും സന്നിഹിതരായിരുന്നു. ഗുരുവായൂരപ്പനെ ജീവിതത്തിലാദ്യമായി കണ്ട് തൊഴാനായതിൻ്റെ സംതൃപ്തിയിൽ തുടർന്ന് മമ്മിയൂർ ശിവക്ഷേത്രവും പുന്നത്തൂർ ആനക്കോട്ടയും സന്ദർശിച്ചു.
ഗുരുവായൂരപ്പൻ്റെ ആനക്കോട്ട വളപ്പിൽ അരമണിക്കൂറോളം അദ്ദേഹം ചെലവഴിച്ചു. മുൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഗുരുവായൂരിൽ നടയ്ക്ക് വെച്ച കൃഷ്ണ ആനയ്ക്ക് ഒപ്പം നിന്ന് ചിത്രമെടുത്തു. അനയെപ്പറ്റി പാപ്പാനോട് ചോദിച്ചറിഞ്ഞു.
ഗുരുവായൂർ നന്ദനൊത്തും ചിത്രമെടുത്തു. ആനക്കോട്ട ചുറ്റിനടന്ന് കണ്ട ശേഷം ശ്രീവൽസത്തിലെത്തി ദേവസ്വത്തിൻ്റെ പ്രസാദ ഊട്ടും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.

Second Paragraph  Amabdi Hadicrafts (working)

രാവിലെ ആറരയോടെ ശ്രീവൽസം അതിഥി മന്ദിരത്തിലെത്തിയ യോഗേന്ദ്ര സിങ് യാദവിനെ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, ഭരണ സമിതി അംഗം കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ദേവസ്വം ചെയർമാൻ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. ദേവസ്വം സുരക്ഷാ ഡ്യൂട്ടിയിലുള്ള വിമുക്ത ഭടൻമാർ സെക്യൂരിറ്റി സൂപ്പർ വൈസർ വി.ഹരിദാസിൻ്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ യോഗേന്ദ്ര സിങ് യാദവിന് സല്യൂട്ട് നൽകി ആദരിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഹോണർ പരിശോധിച്ച അദ്ദേഹം പ്രത്യാഭിവാദ്യം അർപ്പിച്ചു.

1999ലെ കാർഗിൽ പോരാട്ടത്തിൽ മൂന്ന് പാക് ബങ്കറുകൾ തകർത്ത് നാല് പാക് സൈനികരെ വകവരുത്തി ടൈഗർ ഹിൽ തിരിച്ചുപിടിക്കാൻ നിർണായക സംഭാവന നൽകിയതിനാണ് യോഗേന്ദ്ര സിങ് യാദവിന് രാഷ്ട്രം പരം വീർചക്രം നൽകി ആദരിച്ചത്.
പത്തൊൻപതാം വയസിൽ പരം വീർ ചക്രം നേടിയ ആദ്യ സൈനികനാണ്. പരം വീരചകം നേടിയ സൈനികരിൽ ജീവിച്ചിരിക്കുന്ന മൂന്നു പേരിൽ ഒരാളാണ് അദ്ദേഹം