പൈതൃകം യോഗദിന പുരസ്ക്കാരം “എൽ.എം.ആർ കെ” പ്രസ്ഥാനത്തിന്

Above Post Pazhidam (working)

ഗുരുവായൂർ: ആത്മീയ രംഗത്തു നൽകുന്ന സമഗ്ര സംഭാവന പരിഗണിച്ചു ലയൺ മയൂര റോയൽ കിങ്ങ്ഡം – എൽ എം ആർ കെ ക്കു പൈതൃകം ഗുരുവായൂരിലെ യോഗ ദിനം പുരസ്കാരം നൽകാൻ തീരുമാനിച്ചു. ഒപ്പം എൽ എം ആർ കെ ഫൗണ്ടറും മുരുക ഉപാസകനുമായ രജിത് കുമാർജിയെ ആദരിക്കും.

Poonthanam

Vasudev Inn
Rugmani 700-200

യോഗദിനമായ ജൂൺ 21 ന് നടക്കുന്ന ചടങ്ങിൽ 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്ക്കാരം. ഇന്ത്യയിൽ അകത്തും പുറത്തുമായി ലക്ഷക്കണക്കിന് മുരുക ഭക്തർക്ക് ധ്യാനത്തിലൂടെ ആത്മീയരംഗത്തേക്ക് അടുപ്പിക്കുന്ന സേവനമാണ് എൽ.എം.ആർ.കെ ഗ്രൂപ്പും സ്ഥാപകൻ രജിത് ജിയും ചെയ്യുന്നത്.


പെരുന്തട്ട ശിവക്ഷേത്രസന്നിധിയിൽ നാഗ ഹാര ഓഡിറ്റോറിയത്തിൽ ആയിരകണക്കിന് ആളുകൾ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്കാരവും ആദരവും നൽകുമെന്ന് കോർഡിനേറ്റർ അഡ്വ.രവിചങ്കത്ത്, സ്വാഗതസംഘം ചെയർമാൻ ഡോ: കെ.ബി പ്രഭാകരൻ കൺവീനർ ജയൻ മേനോൻ ട്രഷറർ കൊട മന ശശികുമാർ എന്നിവർ അറിയിച്ചു’

First Paragraph Jitesh panikar (working)