Above Pot

ചെറുകഥാകൃത്ത് വി ബി ജ്യോതി രാജ് അന്തരിച്ചു

First Paragraph  728-90

ചാവക്കാട് : ചെറുകഥാകൃത്തും ,സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന വി ബി ജ്യോതിരാജ് (69) അന്തരിച്ചു . മേഖലയിലെ ആദ്യകാല കമ്യുണിസ്റ്റ് നേതാവും സരസ്വതി എ എൽ പി സ്കൂൾ മാനേജരും ആയിരുന്ന ബേബി റോഡ് വടക്കുമ്പാട്ട്പരേതനായ വി കെ ബാലന്റെ മകൻ ആണ് .ഹോട്ടൽ മാനേജ്‌മെന്റ് കഴിഞ്ഞ് കുറച്ചു കാലം അശോകാ ഹോട്ടലിൽ ജോലി ചെയ്ത ശേഷം എഴുത്താണ് തന്റെ തട്ടകം എന്ന് മനസിലാക്കി ജോലി ഉപേക്ഷിച്ചു പോരുകയായിരുന്നു .

Second Paragraph (saravana bhavan

മാതൃഭൂമി സംസ്ഥാന തലത്തിൽ നടത്തിയ ചെറുകഥാ മത്സരത്തിൽ വിജയിയായിരുന്നു .1970- 80 കാലഘട്ടങ്ങളിൽ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചു .എം വി രാഘവൻ രൂപീകരിച്ച സി എം പിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് നിന്ന് ഇറങ്ങിയിരുന്ന മണി മുഴക്കം എന്ന സായാന്ഹ പത്രത്തിലും പ്രവർത്തിച്ചു .

ബാല്യ കാല ചാപല്യങ്ങൾ , വെളിച്ചം അകലെയാണോ , ക്രൂശ് , മഴ നൃത്തം എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദീർഘ കാലം അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു . വീട്ടു വളപ്പിൽ സംസ്കാരം നടന്നു . ഭാര്യ സുശീല
മക്കൾ സുജിത്ത് രാജ് (ദുബൈ) ജ്യോതിഷ് രാജ് . മരുമകൾ ലിധി സുജിത്ത് രാജ്