728-90

മഹിളാ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ലോക വനിതാ ദിനം ആചരിച്ചു

Star

ഗുരുവായൂർ ; മഹിളാ കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിച്ചു. ഗുരുവായൂർ കിഴക്കേ നടയിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയായി നിയമിതയായ ബീന രവിശങ്കറിനെയും, ഗുരുവായൂരിലെ ജീവകാരുണ്യ പ്രവർത്തക പാലിയത്ത് വസന്തമണി ടീച്ചറെയും, മാതൃകാ കർഷക രമണി ദാസനെയും ആദരിച്ചു.

മഹിളാ കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ശ്രീമതി ബീന രവിശങ്കർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീമതി മേഴ്സി ജോയ് അധ്യക്ഷത വഹിച്ചു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷൈലജ ദേവൻ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ മീര ഗോപാലകൃഷ്ണൻ, ബിന്ദു നാരായണൻ, സുഷ ബാബു, സുജാത സുഭാഷ്, പ്രബിത ദേവദാസ്, ദീപ വിജയകുമാർ, പഞ്ചമി വിനീത് എന്നിവർ പ്രസംഗിച്ചു.