Madhavam header
Above Pot

മുലയൂട്ടൽ കേന്ദ്രം കെ വി അബ്ദുൾ ഖാദർ എം എൽ എ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : സ്ത്രീ സൗഹൃദ നഗരം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന മുലയൂട്ടൽ കേന്ദ്രങ്ങളുടെ ഉദ്ഘാടന കർമ്മവും ഭിന്നശേഷിയുള്ളവർക്കായുള്ള ലാപ്ടോപ്പ് , ശ്രവണ സഹായി എന്നിവയുടെ വിതരണം ബഹു : ഗുരുവായൂർ എം എൽ എ കെ വി അബ്ദുൾ ഖാദർ നിർവ്വഹിച്ചു . നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി അധ്യക്ഷയായിരുന്നു .
വനിത ഘടകപദ്ധതിയിൽ ഉൾപ്പെടുത്തി 1,80,000 രൂപ ചിലവഴിച്ച് പൂർണ്ണമായും അന്ധത ബാധിച്ച 4 വിദ്യാർത്ഥിനികൾക്ക് ബ്രയ്ലി ലാപ്ടോപ്പ് , പ്രിൻറർ , സ്കാനർ എന്നിവയും , ഭിന്നശേഷിയുള്ളവർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത പൂർണ്ണമായും ശ്രവണ വൈകല്യമുള്ള 6 വയസ്സ് മുതൽ 19 വയസ്സ് വരെ പ്രായമുള്ള 8 വിദ്യാർത്ഥികൾക്ക് 1,50,000 രൂപ ചിലവഴിച്ച് ഇരുചെവിയിലും ഉപയോഗിക്കാവുന്ന 16 ശ്രവണ സഹായിയും വിതരണം ചെയ്തു .
നഗരസഭ വൈസ് ചെയർമാൻ കെ പി വിനോദ് , സ്ഥിരം സമിതി അധ്യക്ഷരായ കെ വി വിവിധ് , നിർമ്മല കേരളൻ ,എം രതി , ടി എസ് ഷെനിൽ , മുൻ ചെയർമാൻ ടി ടി ശിവദാസ് , ഐ സി ഡി എസ് സൂപ്പർവൈസർ കെ കെ സബിത എന്നിവർ സംസാരിച്ചു .
സ്ത്രീ സൗഹൃദ നഗരം പദ്ധതി ലോഗോ പ്രകാശനവും ബഹു എം എൽ എ നിർവ്വഹിച്ചു

Vadasheri Footer