Header 1 = sarovaram
Above Pot

അമൃത് പദ്ധതിയിലെ കാന നിർമാണത്തിന് അഴുക്ക് ചാൽ പദ്ധതിയുടെ ഗതി ?

ഗുരുവായൂർ : കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽപ്പെട്ട ഗുരുവായൂരിലെ കാന നിർമാണത്തിന്, അഴുക്ക് ചാൽ പദ്ധതിയുടെ ഗതി വരുമെന്ന് ആശങ്ക . ക്ഷേത്രത്തിന് ചുറ്റുമുള്ള ഇന്നർ റിങ് റോഡിലെ കാന നിർമാണം മരവിപ്പിച്ച അവസ്ഥയിലാണ് . ലോക സഭ തിരഞ്ഞെടുപ്പ് സമയത്ത് കാന നിർമാണം നടത്തിയാൽ വ്യാപാരികളും കെട്ടിട ഉടമകളും എതിരാകുമെന്ന് ഭയന്നാണ് ഇത്തരം നീക്കം . ഇത് സംബന്ധിച്ച് എം എൽ എ വാക്കാൽ കർശന നിർദേശം നൽകിയെന്ന് പറയുന്നു .

പാർലിമെന്റ് തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കാലവർഷം ആരംഭിക്കും പിന്നെ അടുത്ത വേനലിലെ പണി ആരംഭിക്കാൻ കഴിയുകയുള്ളു എന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന . ഔട്ടർ റിങ് റോഡിൽ കാന നിർമാണത്തിന്റെ ഭാഗമായി ലോഡ്ജുകളിൽ നിന്നുള്ള കക്കൂസ് മാലിന്യം കാനയിലേക്ക് ഒഴിക്കിയിരുന്ന പൈപ്പുകൾ അടച്ചിരുന്നു . ഇത് ലോഡ്ജ് ഉടമകളെ ഏറെ പ്രകോപിപ്പിച്ചിരുന്നു . കൂടുതൽ ലോഡ്ജുകൾ സ്ഥിതി ചെയ്യുന്ന ഇന്നർ റിങ്ങ് റോഡിലെ കാനയിലേക്കുള്ള മലിന ജല കുഴലുകൾ അടക്കുന്നത് ലോഡ്ജ് ഉടമകൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന കാര്യമാണ് . തിരഞ്ഞെടുപ്പ് സമയത്ത് ലോഡ്ജ് മുതലാളിമാർക്ക് പ്രയാസം ഉണ്ടാക്കുന്ന പ്രവർത്തികൾ ചെയ്താൽ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഭയക്കുന്നുണ്ടത്രേ . ഗുരുവായൂരിലെ ലോഡ്ജ് ഉടമകളെ സഹായിക്കാൻ വേണ്ടിയാണ് അഴുക്ക് ചാൽ പദ്ധതി
അനന്തമായി നീളുന്നത് എന്ന ആരോപണത്തിന് ഏറെ പഴക്കമുണ്ട് .

Astrologer

ഇതിനിടയിൽ ഔട്ടർ റിങ്ങ് റോഡിലെ കാന നിർമാണം വഴി തിരിച്ചു വിടുന്നതായി ആക്ഷേപംഉയർന്നിട്ടുണ്ട് .പതീറ്റാണ്ടുകളായി മഴ വെള്ളം ഒഴുകി പോയിരുന്ന കാരക്കാട് സ്‌കൂൾ റോഡ് ഒഴിവാക്കി പഞ്ചാരമുക്ക് റോഡ് വഴിയാണ് പുതിയ കാന നിർമാണം നടത്തുന്നത് . ഇത് കാരക്കാട് റോഡിലെ ചില കെട്ടിട നിർമാതാക്കളെ സഹായിക്കാൻ വേണ്ടിയാണ് എന്ന ആരോപണവും ഉണ്ട് .

Vadasheri Footer