Header 1 vadesheri (working)

സംസ്ഥാന അന്തർ ജില്ല വനിത ഫുട്ബോൾ ടൂർണ്ണമെന്റ്, സംഘാടക സമിതി രൂപീകരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂരിൽ വെച്ച് നടത്താൻ നിശ്ചയിച്ചിട്ടുള്ള സംസ്ഥാന അന്തർ ജില്ല വനിത ഫുട്ബോൾ ടൂർണ്ണമെന്റിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപികരിച്ചു. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ ശ്രീ കെ.പി വിനോദ് യോഗം ഉത്ഘാടനം ചെയ്തു. കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട്കെ പി സണ്ണി അദ്ധ്യക്ഷത വഹിച്ചു .

First Paragraph Rugmini Regency (working)

ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ്, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡണ്ട് കെ.ആർ സാംബശിവൻ, കെ എഫ് എ എക്സിക്യൂട്ടീവ് പി സി ജോൺസൺ. ഡി എഫ് എ വൈസ് പ്രസിഡണ്ട് സി.സുമേഷ്, ഗുരുവായൂർ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.രതി , ടി.എസ് ഷെനിൽ ,ചാവക്കാട് നഗരസഭ ചെയർമാൻമാരായ എ എ മഹേന്ദ്രൻ , രാജലക്ഷ്മി, കൗൺസിലർമാരായ സുരേഷ് വാര്യർ, അഭിലാഷ് വി.ചന്ദ്രൻ ,ആന്റോ തോമസ്, മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി കെ പ്രകാശൻ, ബാലൻ വാറനാട്ട്, ഒ കെ ആര്‍ മണികണ്ഠൻ ,കെ വി സത്താർ, ടി എം ബാബുരാജ്, വി വി ഡൊമിനി എന്നിവർ സംസാരിച്ചു.

നവംബർ- ഡിസംബർ മാസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
സംഘാടക സമിതി യോഗത്തിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും കായികപ്രേമികളും പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)