വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സ് 21 ന് ചാവക്കാട്

Above article- 1

ചാവക്കാട്: വിശ്വാസവിശുദ്ധി സംതൃ പ്ത കുടുംബം എന്ന പ്രമേയത്തില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ ഫാമിലി കോണ്‍ഫറസ് ജനുവരി 21ന് ഞായറാഴ്ച ചാവക്കാട് നടക്കുമെന്ന് പ്രസിഡന്റ് കെ എം ഹൈദരലി വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളില്‍ നിന്നായി സമൂഹത്തിലെ വിവിധ തുറകളില്‍പെട്ടനാലായിരത്തോളം കുടുംബങ്ങള്‍ സമ്മേളനത്തില്‍ പങ്കാളികളാവും.

Astrologer

ആധുനിക ജീവിതസാഹചര്യങ്ങള്‍ മൂലം കുടുംബസംവിധാനത്തില്‍ വലിയ തോതിലുള്ള ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന കാലത്ത് വ്യക്തി, കുടുംബം, സമൂഹം എന്നിവക്ക് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ദ്ധിച്ചതോതിലുള്ള ലഹരി ഉപയോഗം ആത്മീയ തട്ടിപ്പുകള്‍, പൗരോഹിത്യ ചൂഷണങ്ങള്‍, കുടുംബഭദ്രത തകര്‍ക്കുന്ന ലിബറലിസ സ്വതന്ത്രതാവാദങ്ങള്‍, സാമ്പത്തിക ചൂഷണങ്ങള്‍, ആത്മഹത്യകള്‍, മതേതരഭാരതം. നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വ്യത്യസതമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാകും.

ചാവക്കാട് മുനിസിപ്പല്‍ ബസ്സ്റ്റാന്റിനു സമീപം സംഘടിപ്പിക്കുന്ന സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ.അഷ്‌റഫ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പ്രസിഡന്റ് കെ.എം.ഹൈദരലി അദ്ധ്യക്ഷത നിര്‍വ്വഹിക്കും. ടി.എന്‍.പ്രതാപന്‍ എം പി, എന്‍.കെ.അക്ബര്‍ എം.എല്‍.എ. മുഖ്യ അതിഥികളാകും .വൈസ് പ്രസിഡന്റ് സി എ കാസീം ജോ സെക്രട്ടറി അന്‍വര്‍ ബൂബക്കര്‍ ട്രഷറര്‍ കാസീം ഒരുമനയൂര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Vadasheri Footer