Post Header (woking) vadesheri

നവീകരിച്ച പാഞ്ചജന്യം റസ്റ്റ് ഹൗസ് സമർപ്പണം 21 ന്

Above Post Pazhidam (working)

ഗുരുവായൂർ : ഭക്തജനങ്ങൾക്ക് മിതമായ നിരക്കിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നവീകരിച്ച ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റെസ്റ്റ് ഹൗസിൻ്റെ സമർപ്പണവും ഇതര ഹൈന്ദവ ക്ഷേത്രങ്ങൾക്കുള്ള ധനസഹായ വിതരണവും ജനുവരി 21 (ഞായറാഴ്ച)ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും. ക്ഷേത്രങ്ങൾക്കുള്ള ധനസഹായവും അദ്ദേഹം വിതരണം ചെയ്യും.

Arya bhavan inner

Second Paragraph  Sarovaram(working)

Third paragraph Saravan bhavan

ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. എൻ.കെ അക്ബർ എം എൽ എ ,നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ഗുരുവായൂർ ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രൻ സ്വാഗതം ആശംസിക്കും. ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിർവ്വഹിക്കും. അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ റിപ്പോർട്ട് അവതരിപ്പിക്കും. ദേവസ്വം ഭരണസമിതി അംഗങ്ങളായ മാനവേദരാജ , .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ,കെ.ആർഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സി. മനോജ് ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തു

First Paragraph Jitesh panikar (working)

എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുത്ത 541 ക്ഷേത്രങ്ങൾക്ക്
3,44,49,000/- രൂപായുടെ ധനസഹായമാണ് ചടങ്ങിൽ നൽകുക