Header 1 vadesheri (working)

ഗുരുവായൂരിലെ വീട്ടുകിണറ്റിൽ കാട്ടുപന്നി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിന് സമീപമുള്ള വീട്ടുകിണറ്റിൽ കാട്ടുപന്നി വീണു . നഗരസഭാ സ്ഥിരം സമിതി അദ്യക്ഷ ശൈലജ ദേവന്റെ വിസ്താരമുള്ള കൽ കിണറിലേക്ക് ആണ് കാട്ടു വീണത് . ആൾ മറയും പ്ലാസ്റ്റിക് വലയും കെട്ടിയ കൽക്കിണറിൽ ഏഴു റിംഗ് വെള്ളമുണ്ട് ടാങ്കിലേക്ക് അടിച്ചു കയറ്റിയ വെള്ളം ടാപ്പിലൂടെ കലങ്ങി വരുന്നത് കണ്ടു രാവിലെ എട്ടരയോടെ കിണറ്റിൽ നോക്കുമ്പോഴാണ് കാട്ടുപന്നി നീന്തി തുടിക്കുന്നത് കാണുന്നത് . ഉടനെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു . പതിനൊന്നരയോടെ എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസിൽ നിന്നും വന്ന അഞ്ചംഗ സംഘം വല ഇറക്കി പന്നിയെ പിടി കൂടി കൊണ്ട് പോയി. നഗര പ്രദേശത്ത് ഉള്ള വീട്ടിൽ കാട്ടു പന്നി വീണതിന്റെ അമ്പരപ്പിൽ ആണ് വീട്ടുടമയും നാട്ടുകാരും

First Paragraph Rugmini Regency (working)