Above Pot

പശുവിനെ കുളിപ്പിക്കാനിറയ ഗൃഹനാഥൻ കുളത്തില് കുഴഞ്ഞു .വീണ് മുങ്ങി മരിച്ചു

ഗുരുവായൂര്‍:പശുവിനെ കുളിപ്പിക്കാനിറയ ഗൃഹനാഥൻ കുളത്തില്‍ കുഴഞ്ഞു വീണ് മുങ്ങി മരിച്ചു. ഗുരുവായൂർ ബ്രഹ്മകുളം പഷ്ണിപ്പുര അത്തിക്കോട്ട് അശോക(70)നാണ് മരിച്ചത്.അശോകൻ ദിവസവും പശുക്കളെ വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മേയാൻ വിടും.പശുക്കളെ കഴുകി ഉച്ചയോടെ വീട്ടിലെത്താറാണ് പതിവ്.എത്താറുള്ള സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ കുളത്തിന് സമീപം തിരച്ചിൽ നടത്തുകയായിരുന്നു.ചെരിപ്പുകളും,പശുവിനെയും കുളത്തിന്റെ അരുകിൽ കണ്ടതോടെ സംശയം തോണി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.ഫയർഫോഴ്‌സെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.