Madhavam header
Above Pot

കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത അവതാർ അബ്ദുള്ള പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു.

ചാവക്കാട്: കോടികണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പോലീസിനെ ആക്രമിച്ച് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു .ഒരു പോലീസുകാരന് പരിക്കേറ്റു . അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ഉടമ പാലക്കാട് തൃത്താല ഊരത്തൊടിയില്‍ അബ്ദുല്ല(57)യാണ് രക്ഷപ്പെട്ടത്.ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ചാവക്കാട് സ്‌റ്റേഷനില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്

നിക്ഷേപകരുടെ പണം തട്ടിയതിന് അബ്ദുല്ലയുടെ പേരില്‍ 13 കേസുകളാണ് ചാവക്കാട് സ്റ്റേഷനില്‍ മാത്രം ഉള്ളത്.ഒളിവിലായിരുന്ന പ്രതി ഈ കേസുകളില്‍ ഹൈക്കോടതിയില്‍ നിന്നും ജാമ്യമെടുത്ത ശേഷം ജാമ്യനടപടികള്‍ക്ക് വേണ്ടിയാണ് ചാവക്കാട് സ്റ്റേഷനിലെത്തിയത്. പോലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ഇയാള്‍ ഇറങ്ങിയോടുകയായിരുന്നു.കുന്നംകുളം സ്‌റ്റേഷനില്‍ മറ്റൊരു കേസില്‍ ഇയാള്‍ക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉണ്ട്. ജാമ്യനടപടികള്‍ക്കായി ചാവക്കാട് സ്റ്റേഷനില്‍ എത്തിയിട്ടുണ്ടെന്ന വിവരം കുന്നംകുളം പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ജാമ്യനടപടി പൂര്‍ത്തിയാകുംമുമ്പ് ഇയാള്‍ ഇറങ്ങിയോടാന്‍ കാരണമെന്ന് പോലീസ് പറയുന്നു. പെരുമ്പാവൂരിലെ ഒരു ജ്വല്ലറി ഉടമയിൽ നിന്ന് 12 കോടി തട്ടിയ കേസിൽ ആണ് ആദ്യമായി അബ്ദുള്ള പോലീസിന്റെ പിടിയിൽ ആയത് സംസ്ഥാനത്തിന് പുറത്ത് മാറി മാറി ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുള്ളയെ പെരുമ്പാവൂർ സി ഐ ബൈജു പൗലോസ് ആണ് അറസ്റ്റ് ചെയ്തത് . തുടർന്ന് മറ്റുള്ള സ്റ്റേഷനിൽ നിക്ഷേപകർ നൽകിയ കേസുളിലേക്ക് ഇയാളെ പ്രതി ചേർക്കുകയായിരുന്നു

Astrologer

നേരത്തെ തയ്യാറാക്കിയ പദ്ധതി പോലെ പ്രതിയെ കൊണ്ടുപോകാന്‍ കറുത്ത നിറത്തിലുള്ള കാര്‍ സ്‌റ്റേഷന് മുന്നിലേക്ക് ഓടിച്ചുവരികയും സ്‌റ്റേഷനില്‍ നിന്നും ഇറങ്ങിയോടിയ പ്രതി ഡോര്‍ തുറന്ന് കാറില്‍കയറുകയും ചെയ്തു.ഇയാള്‍ക്ക് പിന്നാലെ പോലീസുകാരായ നന്ദന്‍, ശരത്ത്, വിബിന്‍ എന്നിവര്‍ ഓടിയെത്തി തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.അബ്ദുല്ലയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിടിച്ച് സി.പി.ഒ. നന്ദ(44)ന് കാലിന് പരിക്കേല്‍ക്കുകയും ചെയ്തു. തുറന്ന ഡോറില്‍ പോലീസുകാര്‍ കയറിപിടിച്ചെങ്കിലും കയറാനായില്ല.ഡോര്‍ തുറന്ന നിലയില്‍ കാര്‍ കുന്നംകുളം-ഗുരുവായൂര്‍ റോഡിലുടെ ഓടിച്ചുപോയി.പോലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അബ്ദുല്ലക്കെതിരെയും കാറോടിച്ചയാള്‍ക്കെതിരെയും പോലീസ് കേസെടുത്തു.പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി എസ്.ഐ. യു.കെ.ഷാജഹാന്‍ പറഞ്ഞു.

Vadasheri Footer