728-90

ഭാര്യയെയും ഒന്നര വയസുള്ള കുഞ്ഞിനേയും തീ കൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

Star

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ഭാര്യയേയും ഒന്നര വയസുള്ള കുഞ്ഞിനെയും തീ കൊളുത്തി കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചിയില്‍ ഹോട്ടല്‍ ജീവനക്കാരനായ സജി ( 33 ) ആണ് ഭാര്യ ബിന്ദുവിനെയും ( 29 ) മകന്‍ ശ്രീഹരിയെയും കൊന്ന ശേഷം തൂങ്ങി മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലി (55) യെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

അര്‍ധരാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം. ഭാര്യ ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു സജി. എന്താണ് ഇതിലേക്ക് നയിച്ചതെന്ന കാര്യം വ്യക്തമല്ല.