Post Header (woking) vadesheri

ഗുരുവായൂരിൽ വിവാഹ പാർട്ടിക്ക് സദ്യ നൽകാതെ വഞ്ചിച്ചു , നിയമ നടപടിക്കൊരുങ്ങി വധുവിന്റെ വീട്ടുകാർ

Above Post Pazhidam (working)

ഗുരുവായൂർ : വിവാഹ പാർട്ടിക്ക് സദ്യ നൽകാതെ സദ്യ കരാർ എടുത്ത ആൾ പറ്റിച്ചതിനെ തുടർന്ന് വരന്റെ വീട്ടുകാർ ഭക്ഷണം ലഭിക്കാതെ ഒഴിഞ്ഞ വയറുമായി മടങ്ങി .പാലക്കാട് എൽ എൻ പുരത്ത് നന്ദനത്തിൽ കൃഷ്ണ രാജിന്റെ മകളുടെ വിവാഹ ത്തിന് ഏർപ്പാടാക്കിയ വിവാഹ സദ്യയാണ് കരാറുകാരൻ കബളിപ്പിച്ചതിനെ തുടർന്ന് അലങ്കോലമായത് .ഗുരുവായൂർ പടിഞ്ഞാറെ നടയിലെ അവന്തി ലോഡ്ജിലെ വിവാഹ മണ്ഡപത്തിലാണ് സദ്യ ഒരുക്കിയിരുന്നത് . പടിഞ്ഞാറേ നടയിലെ ഗുരുവായൂർ വെഡിങ്ങ് എന്ന ഇവൻ മാനേജ് മെന്റ്സ്ഥാപനമാണ് 250 പേരുടെ സദ്യ കരാർ ഏറ്റെടുത്തിരുന്നത് .170 രൂപയാണ് ഒരാൾക്ക് നൽകേണ്ടത് ഇതിനായി 40,000 രൂപ മുൻകൂറായി കൈപറ്റിയിരുന്നു .

Ambiswami restaurant

buy and sell new

ഗുരുവായൂർ ക്ഷേത്രത്തിലെ താലി കെട്ട് കഴിഞ്ഞ് ഹാളിലെ മണ്ഡപത്തിൽ എത്തി ഫോട്ടോ എടുക്കൽ എല്ലാം കഴിഞ്ഞു ഒന്നരമണിയായിട്ടും കരാർ എടുത്ത ആൾ ഭക്ഷണം എത്തിച്ചില്ല ഭക്ഷണം ഏൽപ്പിച്ചവർ ബഹളം വെച്ചപ്പോൾ മറ്റു പല സദ്യാലയത്തിലും ബാക്കിയുണ്ടായിരുന്ന കുറച്ചു ഭക്ഷണം കൊണ്ട് വന്ന് വിളമ്പി അപ്പോഴേക്കും പന്തളം സ്വദേശിയായ വരന്റെ ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങിയിരുന്നു . ഇവൻ മാനേജ് മെന്റ് ഉടമ അജിത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വധുവിന്റെ പിതാവ് കൃഷ്ണരാജ് അറിയിച്ചു

.

Second Paragraph  Rugmini (working)