Header

വയനാട്ടിൽ ടി സിദ്ദിഖ് , ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ

ന്യൂഡല്‍ഹി: വയനാട്ടിനെ ചൊല്ലിയുള്ള തർക്കത്തിന് ഒടുവിൽ പരിഹാരമായി. വയനാട്ടിൽ ടി.സിദ്ദിഖ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും. ആലപ്പുഴയില്‍ ഷാനിമോളേയും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെയുമാണ് ഡല്‍ഹി ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്. വടകരയുടെ കാര്യത്തില്‍ ഇപ്പോഴും അന്തിമതീരുമാനമായില്ല. പ്രഖ്യാപനം വൈകിട്ടുണ്ടാകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

നാലില്‍ മുന്നിടത്ത് തീരുമാനമായി. അവസാനവട്ട ചര്‍ച്ചയിലും ടി.സിദ്ദിഖിനായി ഉമ്മന്‍ചാണ്ടി ഉറച്ച്‌ നിന്നതോടെ രമേഷ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മയപ്പെടുകയായിരുന്നു. ഡല്‍ഹിയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വസതയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ നിലപാട് വ്യക്തമാക്കിയ ശേഷം രമേഷ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി. അവസാനം വരെ മലപ്പുറം ഡിസിസി പ്രസിഡണ്ട് വി.വി.പ്രകാശിന്റെ പേരുമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ഡല്‍ഹിക്ക് വിളിപ്പിച്ച്‌ തീരുമാനം വിശദീകരിച്ചു. വയനാട്ടില്‍ സിദ്ദിഖ് എന്ന തീരുമാനം വന്നതോടെ ആലപ്പുഴയുടേയും ആറ്റിങ്ങലിന്റെയും കാര്യത്തില്‍ തീരുമാനം എളുപ്പമായി. ആറ്റിങ്ങലില്‍ അടൂര്‍പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കും. ഔദ്ദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാകും.

Astrologer