Header 1 = sarovaram
Above Pot

നിർമ്മാതാവിൻറെ വീട് കയറി ആക്രമണം , സംവിധായകൻ റോഷൻ ആൻഡ്രൂസിന് വിലക്ക്

തിരുവനന്തപുരം : സംവിധായകൻ റോഷൻ ആൻഡ്രൂസ് വീട്ടിൽ കയറി ആക്രമിച്ചെന്ന നിർമ്മാതാവ് ആൽവിൻ ആന്റണിയുടെ പരാതിയില്‍ റോഷൻ ആൻഡ്രൂസിന് വിലക്ക്. നിർമാതാക്കളുടെ സംഘടനയാണ് റോഷന്‍ ആന്‍ഡ്രൂസ് വിലക്കിയത്. റോഷന്റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണം എന്നും നിർമാതാക്കളുടെ സംഘടനയുടെ നിർദേശം.

കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം വീട്ടിൽ കയറി മർദിച്ചെന്നായിരുന്നു പരാതി. എന്നാൽ പരാതി വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമായിരുന്നു റോഷൻ ആൻഡ്രൂസിന്റെ പ്രതികരണം. സഹസംവിധായികയായ ഒരു യുവതിയുമായി മകനുണ്ടായിരുന്ന സൗഹൃദം റോഷൻ ആൻഡ്യൂസിന് ഇഷ്ടപ്പെട്ടില്ല. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് വീടുകയറി ആക്രമണത്തിന് കാരണമെന്നാണ് ആൽവിൻ ആന്‍റണി ആരോപിച്ചത്.

Astrologer

കഴിഞ്ഞദിവസം രാത്രി സുഹൃത്ത് നവാസുമൊത്ത് വീട്ടിൽ കയറി വന്ന റോഷൻ ആൻ‍ഡ്രൂസ് ആദ്യം ഭീഷണിപ്പെടുത്തി. അതിനു വഴങ്ങാതെ വന്നതോടെ പുറത്തുകാത്തുനിന്നിരുന്ന പതിനഞ്ചോളം വരുന്ന സംഘത്തെ വീട്ടിനുളളിലേക്ക് വിളിപ്പിച്ചു. തന്‍റെ സുഹൃത്തായ ഡോ ബിനോയ് അടക്കമുളളവരെ മർദിച്ചുവെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചിരുന്നു.

Vadasheri Footer