Header 1 vadesheri (working)

വയനാട്ടിൽ വൻ ഉരുൾ പൊട്ടൽ ,നാല്‍പതോളം പേരെ കാണാതായി

Above Post Pazhidam (working)

കൽപറ്റ : കനത്ത മഴയില്‍ വയനാട്ടിലെ മേപ്പാടി ചൂരല്‍മല പുത്തുമലയില്‍ വന്‍ ഉരുള്‍പൊട്ടല്‍. നാല്‍പതോളം പേരെ കാണാതായി എന്നാണ് വിവരം. നിരവധി വീടുകള്‍ തകര്‍ന്നു. അമ്ബലവും പള്ളിയും അടക്കം നിരവധി കെട്ടിടങ്ങള്‍ മണ്ണിനടിയിലായി. നിരവധി വാഹനങ്ങളും വെള്ളത്തിനടിയിലായി. വയനാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എസ്റ്റേറ്റ് തൊഴിലാളികളുടെ ലയങ്ങളും മണ്ണിനടിയിലായി. കനത്ത മഴയില്‍ വന്‍ ശബ്ദത്തോടെ മലമ്ബ്രദേശം ഇടിഞ്ഞു വീഴുകയായിരുന്നു. വൈകിട്ട് നാലരയോടെയാണ് സംഭവം. അതേസമയം ഉരുള്‍പൊട്ടലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

First Paragraph Rugmini Regency (working)

. കനത്ത മഴയില്‍ വന്‍ ശബ്ദത്തോടെ മലമ്ബ്രദേശം ഇടിഞ്ഞു വീഴുകയായിരുന്നു. വൈകിട്ട് നാലരയോടെയാണ് സംഭവം. മണ്ണിനടിയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. അതേസമയം ഉരുള്‍പൊട്ടലിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ വ്യക്തമാക്കി. നാൽപ്പതോളം പേരാണ് പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. രക്ഷാ പ്രവര്‍ത്തകരിൽ ഒരു സംഘം പ്രദേശത്ത് എത്തിപ്പെട്ടിട്ടുണ്ട്

buy and sell new

Second Paragraph  Amabdi Hadicrafts (working)

അതേസമയം കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെത്താൻ താൽപര്യമറിയിച്ച് രാഹുൽ ​ഗാന്ധി എംപി. കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ​ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കണമെന്നാവശ്യപ്പെട്ട് വയനാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ കളക്ടർമാരുമായും ഫോണിൽ ബന്ധപ്പെട്ടിരുന്നു. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട്ടിലെ ജനങ്ങൾ മാത്രമാണ് തന്റെ ചിന്തയിലും പ്രാർത്ഥനയിലുമുള്ളത്. വയനാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്ര മാറ്റി വയ്ക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.