തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് സ്വദേശിനിയെ കുറിച്ച് ഒരു വിവരവുമില്ല
കോഴിക്കോട് : തീവണ്ടി യാത്രക്കിടെ കാണാതായ വയനാട് മീനങ്ങാടി കാക്കവയല്‍ സ്വദേശിയായ പെണ്‍കുട്ടിയെകുറിച്ച് മൂന്ന് ദിവസമായിട്ടും യാതൊരു വിവരവുമില്ല. എറണാകുളത്ത് നിന്ന് ഷൊര്‍ണൂര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ കോഴിക്കോട്ടേക്ക് യാത്ര തിരിച്ചതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ മെയ് 31ന് ൈവകുന്നേരം ആറ് മണിക്ക് കോഴിക്കോട്ട് എത്തേണ്ട പെണ്‍കുട്ടി നേരം വൈകിയിട്ടും എത്താതായതോടെയാണ് രക്ഷിതാക്കള്‍ പൊലീസില്‍ വിവരമറിയിച്ചത്.
സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അങ്കമാലി വരെ പെണ്‍കുട്ടി സൃഹൃത്തിനൊപ്പം യാത്ര ചെയ്തിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് സുഹൃത്ത് അങ്കമാലിയില്‍ ഇറങ്ങി. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചതിലൂടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. സുഹൃത്തിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കിടയില്‍ സുഹൃത്തും പെണ്‍കുട്ടിയുമായി പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിന് ബോധ്യമായിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചതിന്‍െറ അടിസ്ഥാനത്തില്‍ സുഹൃത്തിന്‍റെ മൊഴി സത്യമാണെന്നാണ് പൊലീസ് നിഗമനം.
മകളെ കാണാതായതിന് പിന്നാലെ അച്ഛന്‍ ശിവാജി സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വിഷ്ണുപ്രിയക്ക് സ്വന്തമായി ഫോണില്ല. വയനാട് മീനങ്ങാടി പൊലീസ് സ്റ്റേഷനിലും ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.പോസ്റ്റ് വൈറലായതോടെ നിരവധി പേര്‍ വിളിച്ച് അന്വേഷിക്കുന്നുണ്ടെങ്കിലും മകളെ കുറിച്ച് കൂടുതല്‍ വിവരം കിട്ടിയിട്ടില്ലെന്ന് വിഷ്ണു പ്രിയയുടെ അച്ഛന്‍ ശിവാജി പറയുന്നു.