വയോധികയെ മരുമകൻ വെട്ടി പരിക്കേൽപ്പിച്ചു.

ഗുരുവായൂർ: വയോധികയെ മരുമകൻ വെട്ടി പരിക്കേൽപ്പിച്ചു. കണ്ടാണശ്ശേരി കല്ലുത്തിപ്പാറ ചേമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ കമല (62)യ്ക്കാണ് വെട്ടേറ്റത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ഇവരുടെ മരുമകൻ കല്ലുത്തിപ്പാറ വെട്ടത്ത്‌കോട്ടയിൽ പറമ്പ് ബാലന്റെ മകൻ വിനയാണ് (39) വെട്ടിയത്. കൈക്കോട്ട് കൊണ്ടാണ് വെട്ടിയിട്ടുള്ളത്. കമലയുടെ കയ്യിന്റെ എല്ല് വെട്ടേറ്റ് മുറിഞ്ഞിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വിനയനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് പോലീസ് പറയുന്നു.