Header 1

മാലിന്യ സംസ്‌കരണംതദ്ദേശ സ്ഥാപനങ്ങളുടെചുമതല: ഹോട്ടലുടമകള്‍

തൃശൂര്‍: മാലിന്യ സംസ്‌കരണ ഉത്തരവാദിത്വം നഗരപാലിക നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ വാർത്ത സമ്മേളന ത്തിൽ ആവശ്യപ്പെട്ടു. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളന ത്തിന്റെ ഭാഗമായി നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന ഭാരവാഹികൾ ഓരോ ഹോട്ടലിലും മാലിന്യ സംസ്‌കരണ പ്ലാന്റു സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ ഹോട്ടലുകളെ അടച്ചുപൂട്ടിക്കുന്നതുമൂലം അനേകരാണു തൊഴിലും വരുമാനവും ഇല്ലാത്തവരാകുന്നത്. നികുതിയും ലൈസന്‍സ് ഫീസും യൂസര്‍ ഫീയും വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങള്‍തന്നെ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കണം.
ഹോട്ടല്‍ ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിക്കേണ്ടതു ഭക്ഷ്യ സുരക്ഷാ വിഭാഗമാണ്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍ത്ത് ജീവനക്കാര്‍ ശാസ്ത്രീയ പരിശോധന നടത്താതെ നിയമവിരുദ്ധമായി ഭക്ഷണം പിടിച്ചെടുത്ത് പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഇതു വിലക്കണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ദുഷ്പ്രചാരണംമൂലം കേരളത്തിന്റെ ടൂറിസം, ഹോട്ടല്‍ വ്യവസായ മേഖല തകരുന്ന അവസ്ഥയാണ്.

Above Pot

പാതയോരങ്ങളില്‍ ഒരു നിയമവും പാലിക്കാത്ത അനധികൃത ഭക്ഷണ വില്‍പന നിരോധിക്കണം. ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്ന വിലക്കയറ്റം തടയണം. നിത്യോപയോഗ സാധനങ്ങള്‍, പാചകവാതകം, വൈദ്യുതി, വെള്ളം എന്നിവയുടെ വില ഭീമമായി വര്‍ധിക്കുകയാണ്.
കോവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമനുസരിച്ചുള്ള എം.എസ്.എം.ഇ. ആനുകൂല്യങ്ങള്‍ ഹോട്ടല്‍, റസ്റ്റോറന്റ് മേഖലക്കും ലഭ്യമാക്കണം.
ഹോട്ടല്‍ ഭക്ഷണത്തിനുള്ള ജി.എസ്.ടി.യിലെ വിവേചനം തിരുത്തണം. അഞ്ചു ശതമാനമാണു ജിഎസ്ടി. കോമ്പോസിഷന്‍ സ്‌കീം പിന്തുടരുന്നവര്‍ ഉപഭോക്താക്കളില്‍നിന്ന് നികുതി ഈടാക്കതെ സ്വന്തം പോക്കറ്റില്‍നിന്ന് ഈ തുക അടയ്ക്കണം. കോമ്പോസിഷന്‍ സ്‌കീമിലുള്ള ഇതര മേഖലയിലെ വ്യാപാരികള്‍ക്ക് ഒരു ശതമാനമാണു നിരക്ക്. ഹോട്ടലുടമകള്‍ക്കും ഒരു ശതമാനാക്കി കുറയ്ക്കണം. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളെ വാടകയുടെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കണം. കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അസോസിയേഷന്‍ 60 ാം സംസ്ഥാന സമ്മേളനം ‘സല്‍ക്കാര്‍ 2025’ ഫെബ്രുവരി 14, 15, 16 തീയതികളില്‍ തൃശൂരിലെ ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ ആണ് നടക്കുന്നത് ഹോട്ടല്‍, റസ്‌റ്റോറന്റ്, ലോഡ്ജ്, ബേക്കറി ഉടമകളായ അമ്പതിനായിരത്തിലേറെ അംഗങ്ങളുള്ള സംഘടനയിലെ പന്തീരായിരത്തോളം പ്രതിനിധികള്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി. ജയ്പാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ. രാജന്‍, ഡോ. ആര്‍. ബിന്ദു, മുന്‍മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.

എംപിമാര്‍, എംഎല്‍എമാര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
വെള്ളിയാഴ്ച രാവിലെ പത്തിന് എക്‌സ്‌പോ പി. ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പ്രതിനിധി സമ്മേളനവും ഉച്ചയ്ക്കുശേഷം ജനറല്‍ കൗണ്‍സില്‍ യോഗവുമാണ്. ശനിയാഴ്ച രാവിലെ പത്തിനു രമേശ് ചെന്നിത്തല ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര, കല്യാണ്‍ ഗ്രൂപ്പ് സാരഥികളായ ടി.എസ്. കല്യാണരാമന്‍ ടി.എസ്. പട്ടാഭിരാമന്‍, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജു തുടങ്ങിയവര്‍ പ്രസംഗിക്കും. വൈകുന്നേരം നാലരയ്ക്കു പൊതുസമ്മേളനം റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.


ഞായറാഴ്ച രാവിലെ പത്തിനു സമാപന സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ഉച്ചകഴിഞ്ഞു മൂന്നിനുള്ള മാധ്യമ സെമിനാറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു കുടുംബസംഗമത്തില്‍ ടി.എന്‍. പ്രതാപന്‍ മുഖ്യാതിഥിയാകും. രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ നേടിയ എഡിജിപി പി. വിജയനെ ആദരിക്കും. രാത്രി മെഗാഷോ അരങ്ങേറും.
ഹോട്ടല്‍, കാറ്ററിംഗ് മേഖലയിലെ ആധുനിക ഉപകരണങ്ങളുടെ പ്രദര്‍ശനമായ ‘ഹോട്ടല്‍ എക്‌സ്‌പോ’ സമ്മേളന നഗരിയിലെ പ്രധാന ആകര്‍ഷണമാകും. വിവിധ കമ്പനികളുടെ 150 സ്റ്റാളുകളുണ്ടാകും. സമ്മേളനത്തോടനുബന്ധിച്ച് ഹോട്ടല്‍ ഉടമകള്‍ക്കും ഉപഭോക്താക്കള്‍ക്കുമായി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ നടക്കും. പത്തു പവനാണ് ഒന്നാം സമ്മാനം.വാര്‍ത്താസമ്മേളനത്തില്‍  സംസ്ഥാന പ്രസിഡന്റ് ജി ജയപാൽ
. – വര്‍ക്കിംഗ് പ്രസിഡന്റ്. സി ബിജു ലാൽ
മറ്റു  ഭാരവാഹികൾ ആയ വി.ടി. ഹരിഹരന്‍-
ഉണ്ണികൃഷ്ണന്‍ ഈച്ചരത്ത്-
വി.ജി. ശേഷാദ്രി എന്നിവർ പങ്കെടുത്തു