വെങ്കലത്തിൽ തീർത്ത പൂജാ സെറ്റും ചിരാതുകളും വഴിപാട് ആയി ലഭിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പന് വഴിപാടായി വെങ്കലത്തിൽ തീർത്ത പൂജാ സെറ്റും ചിരാതുകളും സമർപ്പിച്ചു.
പൊന്നാനി കറുകത്തിരുത്തി സ്വദേശികളായ സുബ്രഹ്‌മാണ്യൻ – ദമയന്തി ദമ്പതിമാരും മക്കളായ സനൽകുമാർ, സനൂപ് കുമാർ എന്നിവരും ചേർന്നാണ്
വഴിപാട് സമർപ്പണം നടത്തിയത്.

Poonthanam

Vasudev Inn

വിളക്കുമാടത്തിൽ ഘടിപ്പിക്കാനുള്ള 500 എണ്ണം ചിരാതുകളും 6 പൂജാസെറ്റും ആണ് സമർപ്പിച്ചത് . ഒന്നേ മുക്കാൽ ലക്ഷം രൂപ വിലമതിക്കുന്നതാണ് ഇവ. ഇന്നലെ അത്താഴ പൂജ കഴിഞ്ഞു നടതുറന്നുയുടനെ ആയിരുന്നു സമർപ്പണം. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ ഏറ്റുവാങ്ങി.

Rugmani 700-200

First Paragraph Jitesh panikar (working)

വഴിപാട് സമർപ്പണം നടത്തിയ കുടുംബത്തിന് കളഭം, കദളി പഴം പഞ്ചസാര, തിരുമുടിമാല എന്നിവ ഉൾപ്പെടുന്ന ശ്രീഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി.