Above Pot

ഗുരുവായൂരിൽ വാർഡ് തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണം :കോൺഗ്രസ്

ഗുരുവായൂർ: കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ വാർഡ് തലത്തിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കണമെന്ന് ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു . ഹെൽത്ത് സെൻ്ററിലെ ആരോഗ്യ കമ്മിറ്റികൾ എത്രയും വേഗം വിളിച്ച് ചേർക്കണം 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കാൻ കട്രോൾ റൂം തുറക്കണം

First Paragraph  728-90

Second Paragraph (saravana bhavan

നഗരസഭയിടെ സാനിറ്റേഷൻ പ്രവർത്തകർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് അടിയന്തിരമായി വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തണം, ദേവസ്വം ജീവനക്കാർക്കും പോലീസ് അധികാരികൾക്കും വാക്സിനേഷനായി ദേവസ്വം മെഡിക്കൽ സെൻ്റർ ( ഗുരുവായൂർദേവസ്വംആശുപത്രി) ഉപയോഗപ്പെടുത്തണം, – രോഗം നിയന്ത്രിക്കുവാനും, തടയുവാനും, എല്ലാ തലങ്ങളിലെയും വകുപ്പുകൾ ഏകോപിച്ച് സത്വര നടപടികൾ എത്രയും വേഗം അധികാരികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു,,,
:

യോഗത്തിൽ മണ്ഡലം പ്രസിഡൻ്റും, (ഹെൽത്ത്) കമ്മിറ്റി മെമ്പറുമായ ഒ.കെ.ആർ.മണികണ്ഠൻ അധ്യക്ഷനായി, നേതാക്കളായ ബാലൻ വാറണാട്, സ്റ്റീഫൻ ജോസ്, ഷൈൻമനയിൽ, ശശി വല്ലാശ്ശേരി, എ.കെ.ഷൈമൽ, മണി ചെമ്പകശ്ശേരി, പി.കെ.ജോർജ്, കൗൺസിലർമാരായ, കെ.പി.ഉദയൻ, കെ.പി.എ. റഷീദ്, സി.എസ്. സൂരജ്,വി.കെ.സുജിത്ത്.രേണുകാ ശങ്കർ, എന്നിവർ സംസാരിച്ചു .